ഗേറ്റില്‍ തല കുടുങ്ങിയ നായയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

പന്തളം: ഗേറ്റില്‍ തല കുടുങ്ങി പോയ നായയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. പന്തളം ക്രിസ്ത്യന്‍ മിഷന്‍ ഹോസ്പിറ്റലിനു തെക്ക് കരിംവേലില്‍ റോഡിനു സമീപത്തെ ഗേറ്റിലാണ് നായയുടെ തല കുടുങ്ങി പോയത്.
ഗേറ്റില്‍ തല കുടുങ്ങിയത് ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാര്‍ ബ്ലോക്കുമെമ്പര്‍ രഘു പെരുംമ്പുളിക്കലിനെ വിവരമറിയിക്കുകയും, രഘു ഫയര്‍ഫോഴ്‌സില്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നായയെ രക്ഷപ്പെടുത്തുകയായിരുന്നു. ഒരു മണിക്കൂര്‍ പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്. അടുര്‍ ഫയര്‍ഫോഴ്‌സ് യൂനിറ്റിലെ എഎസ്ഒ റജികുമാറിന്റെ നേതൃത്തത്തില്‍ അനില്‍കുമാര്‍, റോയി, ഷൈന്‍ ബേബി, ആദര്‍ശ്, ,രാജന്‍, സുരേഷ് എന്നിവരടങ്ങിയ ടീമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

RELATED STORIES

Share it
Top