ഗെയില്‍: സംഘര്‍ഷഭൂമിയായി എരഞ്ഞിമാവ്

മുക്കം: ജനവാസ മേഖലയില്‍ നിയമങ്ങള്‍ ലംഘിച്ച് വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് എരഞ്ഞിമാവില്‍ പ്രതിഷേധം കനക്കുന്നു. ഇന്നലെ  രാവിലെ പ്രതിഷേധവുമായെത്തിയ സമരക്കാരെ സിഐ ചന്ദ്രമോഹന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു നീക്കി പ്രവൃത്തി പുനരാരംഭിച്ചു. രാവിലെ 9 മണിയോടെ പ്രതിഷേധവുമായെത്തിയ സമരക്കാരെ 10.30 ഓടെയാണ് അറസ്റ്റ് ചെയ്തത്. പദ്ധതി കടന്നു പോവുന്ന എരഞ്ഞിമാവില്‍ റീസര്‍വേ 54/1 ല്‍പെട്ട ഭൂമിയിലാണ് പ്രവൃത്തി നടക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ നോട്ടിഫൈ ചെയ്തത് 53/1 ല്‍പെട്ട ഭൂമിയിലാണ്. ഈ വിഷയമുന്നയിച്ച് ബുധനാഴ്ച നാട്ടുകാരും സമരസമിതിയും എത്തിയിരുന്നങ്കിലും രേഖകൈ യിലുണ്ടന്ന് ഗെയിലധികൃതരും വില്ലേജ് ഓഫിസറും പറയുകയായിരുന്നു. എന്നാല്‍ സമരക്കാര്‍ പിന്‍മാറിയിരുന്നില്ല. ഇതോടെ അന്ന് പ്രവൃത്തി തടസ്സപ്പെട്ടു. ഇന്നലെ  വീണ്ടും സമരസമിതി നേതാക്കളായ ഗഫൂര്‍ കുറുമാടന്‍, ടി പി മുഹമ്മദ് , ബഷീര്‍, റൈഹാന ബേബി, ബാവ പവര്‍ വേള്‍ഡ്, ശംസുദ്ധീന്‍ ചെറുവാടി,  കെ സി അന്‍വര്‍ എന്നിവരും സ്ഥലമുടമ കരീമും എത്തുകയായിരുന്നു. സ്ഥലമുടമയായ കരീം എന്നയാള്‍ വ്യക്തമായ രേഖ നല്‍കിയില്ലങ്കില്‍ താന്‍ ഗെയില്‍ പൈപ്പ് ലൈനിനായി സ്ഥാപിച്ച കുഴിയില്‍ ചാടി ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയും മുഴക്കി. ഇതോടെയാണ് സമരക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയത്. തങ്ങള്‍ പ്രവൃത്തി തടയാനെത്തിയതല്ലന്നും രേഖ നല്‍കിയാല്‍ പ്രവൃത്തി തുടരാമെന്ന് സമരക്കാര്‍ പറഞ്ഞങ്കിലും പോലിസ് വഴങ്ങിയില്ല. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി വിവാദ ഭൂമിയില്‍ പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. അറസ്റ്റ് ചെയ്തവരെ ഉച്ചയ്ക്ക് ഒന്നരയോടെ ജാമ്യം നല്‍കി വിട്ടയച്ചു. ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ എടുത്ത തീരുമാനത്തിന്റെ നഗ്—നമായ ലംഘനമാണ് എരത്തി മാവില്‍ നടന്നതെന്നും വിഷയവുമായി വീണ്ടും കലക്ടറെ സമീപിക്കുമെന്നും സമരസമിതി ചെയര്‍മാന്‍ ഗഫൂര്‍ കുറു മാടന്‍ പറഞ്ഞു. ഗെയിലിന്റെ മുഴുവന്‍ നിയമ ലംഘനങ്ങള്‍ക്കും ഭരണാധികാരികള്‍ കൂട്ടുനില്‍കുകയാണന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top