ഗെയില്‍: രാഷ്ട്രീയപ്പാര്‍ട്ടികളുടെ ജനവഞ്ചന തിരിച്ചറിയണം- എസ്ഡിപിഐ

അരീക്കോട്: ജില്ലയില്‍ ഗെയില്‍ പൈപ്പ് ലൈന്‍ കടന്ന് പോകുന്ന പ്രദേശങ്ങളില്‍ പ്രചരണ ജാഥയും എല്‍ഇഡി പ്രദര്‍ശനവും നടത്തുമെന്ന് എസ്ഡിപിഐ മണ്ഡലം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നാളെ ആരംഭിക്കുന്ന പ്രചരണ ജാഥ കുനിയില്‍ ജില്ലാ പ്രസിഡന്റ് ജലീല്‍ നീലാമ്പ്ര ഉദ്ഘാടനം ചെയ്യും. തൃക്കളയൂര്‍, അരീക്കോട്, ആലുക്കല്‍, പെരുമ്പറമ്പ്, ഐടിഐ എന്നിവിടങ്ങളില്‍ പര്യടനം നടത്തി പൂക്കോട്ടൂ ചോലയില്‍ സമാപിക്കും. 22ന് കാവനൂര്‍ ഏലിയാപറമ്പില്‍ ആരംഭിച്ച് ചെങ്ങരയില്‍ സമാപിക്കും സമാപന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി സംസ്ഥാന സെക്രട്ടറി റോയ് അറക്കല്‍, ജില്ലാ പ്രസിഡന്റ് ജലീല്‍ നീലാമ്പ്ര, ജനറല്‍ സെക്രട്ടറി എ കെ മജീദ്, മണ്ഡലം പ്രസിഡന്റ് പി പി ഷൗക്കത്തലി സംസാരിക്കും പിപി ഷൗക്കത്ത്, ഒ കെ അബ്ദുല്‍ ഹക്കിം, കൊളപ്പറ്റ അബ്ദുറഹിമാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top