ഗെയില്‍ പൈപ്പ് ലൈന്‍: വഴികള്‍ ചളിക്കുളമായി

കൂത്തുപറമ്പ്: ഗെയില്‍ പദ്ധതിയുടെ ഭാഗമായി പൈപ്പ് സ്ഥാപിക്കാനെടുത്ത കുഴിഅപകടക്കെണിയൊരുക്കുന്നു. എരുവട്ടി, ഓലായിക്കര മേഖലയിലെ ജനങ്ങളാണ് ദുരിതമനുഭവിക്കുന്നത്. ഈ പ്രദേശങ്ങളിലെ വയലിലൂടെയാണ് പൈപ്പ്‌ലൈന്‍ കടന്നുപോവുന്നത്. ഇതിനായി കുഴിയെടുത്തതോടെ മഴപെയ്ത് കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുകയാണ്.
ചിലയിടങ്ങളില്‍ ചളിയും നിറഞ്ഞു. വെള്ളം കെട്ടിനിന്നതിനാല്‍ വ്യാപകമായി കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.ജനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയാത്ത പ്രശ്‌നവും വേറെ. കോട്ടയം പഞ്ചായത്ത് ഓഫിസ് ഭാഗത്തേക്കടക്കം പോകേണ്ട യാത്രക്കാര്‍ കിലോ മീറ്ററുകളോളം ദൂരംമാറി സഞ്ചരിക്കുകയാണ്. ഓലായിക്കര സൗത്ത് എഎല്‍പി സ്‌കൂളിന് സമീപത്തെ പ്രദേശത്തും വെള്ളക്കെട്ടുണ്ട്.
സ്‌കൂള്‍ തുറക്കുമ്പോള്‍ കുട്ടികള്‍ എങ്ങനെ പോവുമെന്ന ആശങ്കയിലാണ് രക്ഷിതാക്കള്‍. അധികൃതര്‍ പ്രശ്‌നപരിഹാരം കണ്ടില്ലെങ്കില്‍ സമരപരിപാടികള്‍ നടത്താനാണ് നാട്ടുകാരുടെ തീരുമാനം.

RELATED STORIES

Share it
Top