ഗെയില്‍ പൈപ്പ്‌ലൈന്‍ 131 കിലോമീറ്ററില്‍ കരാര്‍ നല്‍കി

കോഴിക്കോട്: മലപ്പുറം മുതല്‍ കണ്ണൂര്‍ വരെ 131 കിലോമീറ്റര്‍ ദൂരം പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിന് കരാര്‍ നല്‍കിയതായി ഗെയില്‍ ഇന്ത്യ ലിമിറ്റഡ്. മലപ്പുറം ജില്ലയിലെ അരീക്കോട് മുതല്‍ കണ്ണൂരിലെ കുറുമാത്തൂര്‍ വരെ പൈപ്പിടുന്നതിനുള്ള കരാറാണ് നല്‍കിയത്.ഏകദേശം 200 കോടി രൂപയുടെ കരാറാണിത്. മലപ്പുറത്തും കണ്ണൂരും കാസര്‍കോടുമായി അവശേഷിക്കുന്ന 111 കിലോമീറ്ററില്‍ പൈപ്പിടുന്നതിനുള്ള കരാര്‍ ജൂലൈയോടെ നല്‍കും. നേരത്തെ കരാര്‍ നല്‍കിയ കൊച്ചിയില്‍ നിന്ന് കൂറ്റനാട് വരെയുള്ള 91 കിലോമീറ്ററിലും കാസര്‍കോട് പേരോല്‍ മുതല്‍ മംഗലാപുരം വരെയുള്ള 105 കിലോ മീറ്ററിലും നിര്‍മാണപ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. പുതിയ കരാറോടെ കൊച്ചി-കൂറ്റനാട്-മംഗലാപുരം പൈപ്പ്‌ലൈനിന്റെ 75 ശതമാനം നിര്‍മാണജോലികള്‍ക്കു തുടക്കമാവും.ഭൂമിയുടെ ഉപയോഗ അവകാശം ഏറ്റെടുക്കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍, ഉദ്യോഗസ്ഥര്‍, പോലിസ്, പൊതുജനം എന്നിവരുടെ പൂര്‍ണ പിന്തുണയോടെ വലിയ പുരോഗതി കൈവരിക്കാന്‍ സാധിച്ചതായി ഗെയില്‍ അധികൃതര്‍ അറിയിച്ചു.

RELATED STORIES

Share it
Top