ഗെയില്‍ പദ്ധതിപ്രവര്‍ത്തനത്തിനിടെ നാദാപുരത്ത് മൂന്നുപേര്‍ അറസ്റ്റില്‍

നാദാപുരം: മുടവന്തേരിയില്‍ ഗെയില്‍ വാതക പൈപ്പ് ലൈന്‍ പ്രവൃത്തി നടക്കുന്നതിനിടെ ഭൂ ഉടമകളായ മൂന്ന് പേര്‍ അറസ്റ്റി ല്‍. കടവത്തൂര്‍ സ്വദേശിയും എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായ വായോത്ത് ഹാറൂണ്‍(42), വെളുത്തപറമ്പത്ത് വി പി റഫീഖ്(42), പുനത്തുമ്മല്‍ മുസ്തഫ(42) എന്നിവരെയാണ് നാദാപുരം പോലിസ് അറസ്റ്റ് ചെയ്തത്.
ജനവാസ കേന്ദ്രമായ മുടവന്തേരി മുണ്ടോത്ത് വയലില്‍ ഗെയില്‍ അധികൃതര്‍ മുന്നറി യിപ്പ് നല്‍കാതെ മരങ്ങള്‍ വെട്ടാന്‍ വന്നപ്പോള്‍ ഭൂഉടമകള്‍ സ്ഥലത്തെത്തി അധികൃതരോട്് വിവരങ്ങള്‍ ചോദിക്കുകയായിരുന്നു. റവന്യൂ  അധികൃതര്‍ തങ്ങള്‍ക്ക് ഒരു അറിയിപ്പും ന ല്‍കിയിട്ടില്ലെന്ന് പറയുകയുമുണ്ടായി.
പഞ്ചനാമ അധികൃതരുടെ കൈവശം ഉണ്ടെന്നും വേണമെങ്കില്‍ നിങ്ങള്‍ക്ക് വാങ്ങിക്കാമെന്നും പറഞ്ഞതായി ഭൂ ഉടമകള്‍ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസം കലക്ടര്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ മാര്‍ക്ക് ചെയ്യുന്നതിന് മുമ്പ് ഭൂ ഉടമകളെ വിവരമറിയിച്ച് പഞ്ചനാമ നല്‍കണമെന്നാണ് ചര്‍ച്ചയില്‍ പറഞ്ഞതത്രേ. പഞ്ചനാമ നല്‍കാതെ മരങ്ങള്‍ എസ്‌കവേറ്റര്‍ ഉപയോഗിച്ച് മുറിക്കുന്നതിനിടെ മാര്‍ക്ക് ചെയ്യാത്ത മരമാണ് മുറിക്കുന്നതെന്ന സംശയത്തി ല്‍ ഇവര്‍ എസ്‌കവേറ്ററിന്റെ അടുത്ത് പോയപ്പോള്‍ നാദാപുരം പോലിസ് മൂന്ന് പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു.
ഇതിനിടയില്‍ സംഭവ സ്ഥലത്തുണ്ടായിരുന്ന നാദാപുരം പോലിസ് മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായാണ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തതെന്ന് പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top