ഗെയില്‍ നിര്‍മാണ പ്രവൃത്തിക്കിടെ തോട് നികത്തിയെന്ന് ആക്ഷേപം

പാനൂര്‍: പാനൂരിലെ പുത്തൂര്‍ ഓവു പാലത്തിനടുത്ത് ഗെയില്‍ നിര്‍മാണ പ്രവൃത്തിക്കിടെ തോട് നികത്തിയതായി ആക്ഷേപം. മുറിച്ചുമാറ്റിയ വൃക്ഷങ്ങളും കോരിയെടുത്ത ചളിമണ്ണും തോടില്‍ കൊണ്ടിട്ടാണ്് നികത്തിയത്.
പ്രദേശവാസികള്‍ പ്രതിഷേധവുമായെത്തിയതോടെ പ്രവൃത്തി നിര്‍ത്തി വച്ചിരിക്കുകയാണ്. അതേസമയം ഏതാനും ആഴ്ചകളായി ഈ ഭാഗത്തിലൂടെ ഗെയില്‍ നിര്‍മാണ പ്രവൃത്തി തകൃതിയായി നടന്നുവരുന്നു. ഇതിനിടെയാണ് മുറിച്ചുമാറ്റിയ വ്യക്ഷങ്ങളുടെ ശിഖിരവും ചെളി മണ്ണുമിട്ട് തോട് നികത്തല്‍.
തോടില്ലാതായതോടെ കാലവര്‍ഷം തുടങ്ങിയാല്‍ വീടുകളില്‍ വെള്ളം കയറുമെന്ന് പ്രദേശവാസികള്‍ പറയുന്നു. നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയപ്പോള്‍ ജോലിക്കാര്‍ പ്രവൃത്തി നിര്‍ത്തി വച്ച് സ്ഥലം വിടുകയായിരുന്നു.
വിവരമറിഞ്ഞ് കുന്നോത്ത്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കരുവാങ്കണ്ടി ബാലന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പാനൂര്‍ പോലിസും സ്ഥലത്തെത്തി. തോട് പൂര്‍വസ്ഥിതിയിലാക്കിയാല്‍ മാത്രമേ പ്രവൃത്തി തുടരാന്‍ അനുവദിക്കയുള്ളൂവെന്ന കര്‍ശന നിലപാടിലാണ് നാട്ടുകാര്‍.
കളിയാട്ടം നാളെ
പള്ളിക്കുന്ന്: പള്ളിക്കുന്ന് തിണക്കല്‍ തറവാട് ഗുളികന്‍ ദേവസ്ഥാനത്ത് കളിയാട്ടം നാളെ. വൈകീട്ട് ആറിന് ഗുളികന്‍ വെള്ളാട്ടവും രാത്രി 10ന് ഗുളികന്‍ തിരുമുടിയുമുണ്ടായിരിക്കും.

RELATED STORIES

Share it
Top