ഗൃഹനാഥന്‍ സ്വന്തം ചിതയൊരുക്കി ആത്മഹത്യ

ചെയ്തുമാള: ഗൃഹനാഥനെ സ്വന്തം ചിതയൊരുക്കി തീക്കൊളുത്തി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മാണിയംപറമ്പില്‍ ജയപ്രകാശ് (70) ആണ് ആത്മഹത്യ ചെയ്തത്. മാള ആശുപത്രിക്ക് സമീപം കനകക്കുന്നിലുള്ള വീട്ടുപറമ്പില്‍ ചിതയൊരുക്കിയാണ് ആത്മഹത്യ.
ഹൃദയസംബന്ധമായ അസുഖമുള്ള ജയപ്രകാശ് അസുഖത്തിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്നു.മൃതദേഹം ഫോറന്‍സിക് വിദഗ്ധരടക്കം എത്തി പരിശോധിക്കും. ഭാര്യ ഗീത എറണാകുളത്ത് ഹിന്ദുസ്ഥാന്‍ ലാറ്റക്‌സില്‍ ജോലിയുള്ളതിനാല്‍ അവിടെയാണ് താമസം. മറ്റൊരു മകള്‍ പ്രിയ ഭര്‍ത്താവ് അനൂപുമൊത്ത് അമേരിക്കയിലാണ്. മാള പോലിസ് മേല്‍നടപടി സ്വീകരിച്ചു.

RELATED STORIES

Share it
Top