ഗൃഹനാഥന്‍ മൂന്ന് പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

കടയ്ക്കല്‍: അഞ്ചല്‍ കോട്ടുക്കലില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഗൃഹനാഥന്‍ ഭാര്യയെയും മകനെയും ഭാര്യ മാതാവിനെയും വെട്ടി പരിക്കേല്‍പ്പിച്ചു. കോട്ടുക്കള്‍ ചെറുകുളം പത്തായ കുഴി സ്വദേശി സൈഫുദ്ദീനാണ് ഭാര്യ സലീജ (34), മകന്‍ അക്ബര്‍ ഷാ,ഭാര്യ മാതാവ് ഷാമില (54) എന്നിവരെ വെട്ടി പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ മൂന്ന് പേരെയും അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും സലീജയുടെയും മാതാവ് ഷാമിലയുടെയും നില ഗുരുതമായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കും മാറ്റി. സലീജയുടെ നില അതീവ ഗുരുതരമാണ്. കടയ്ക്കല്‍ പോലിസ് കേസെടുത്തു. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി.

RELATED STORIES

Share it
Top