ഗൃഹനാഥനെ മര്‍ദിച്ചവശനാക്കി പണവും സ്വര്‍ണവും കവര്‍ന്നയാള്‍ പിടിയില്‍

പന്തളം: ഗൃഹനാഥനെ മര്‍ദിച്ചവശനാക്കി പണവും സ്വര്‍ണവും കവര്‍ന്നയാളെ പന്തളം എസ്‌ഐ ബി സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തു. പന്തളം പൂഴിക്കാട് കൊല്ലന്‍ പറമ്പില്‍ രാജേഷ് (33) ആണ് അറസ്റ്റിലായത്. കറ്റാനം ഭരണിക്കാവ് മനീഷാ ഭവനില്‍ മോഹനനാണ്(65) മര്‍ദനത്തിന് ഇരയായയതും തുടര്‍ന്ന് പണവും സ്വര്‍ണവും നഷ്ടമായത്. പരാതിക്കാരനായ മോഹനന്‍ 23ാം തിയ്യതി പൂഴിക്കാട്ടുള്ള മകളുടെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ തോണ്ടുകണ്ടം പാലത്തിലൂടെ നടക്കുമ്പോള്‍ പ്രതിയായ രാജേഷും സുഹൃത്തും കൂടി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ അവശനായ മോഹനന്റെ കൈവശമുണ്ടായിരുന്ന 17620 രൂപയും അഞ്ചും മൂന്നും ഗ്രാം തൂക്കം വരുന്ന രണ്ടു മോതിരങ്ങളും കവര്‍ന്നെടുത്തു. മോഹനനെ പിന്നീട് നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top