ഗൂത്തയില്‍ അഞ്ചാം ദിനവും ശക്തമായ ആക്രമണംദ

മസ്‌കസ്: വിമത നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഗൂത്തയില്‍ സിറിയന്‍ സൈന്യം നടത്തുന്ന ശക്തമായ വ്യോമാക്ര—മണം തുടര്‍ച്ചയായി അഞ്ചാം ദിവസവും തുടരുന്നു. ഈ മാസം 18 മുതല്‍ നടക്കുന്ന ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 335 ആ—യതായി സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ സംഘം അറിയിച്ചു.
സിറിയയില്‍ നടക്കുന്ന കിരാതമായ ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നു യുഎന്‍ ആവശ്യപ്പെട്ടു. സിറിയയിലെ അക്രമങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു യുഎസിന്റെ യുഎന്‍ അംബാസഡര്‍ നിക്കി ഹാലിയും രംഗത്തെത്തി.
30 ദിവസത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്ന പ്രമേയം പാസാക്കണമെന്നും അവര്‍ രക്ഷാസമിതിയില്‍ ആവശ്യപ്പെട്ടു. ഗൂത്തയെ ഭൂമിയിലെ നരകമെന്നാണ് സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുത്തേറഷ് വിശേഷിപ്പിച്ചത്. കിഴക്കന്‍ ഗൂത്തയില്‍ ആക്രമണം നടത്തുന്ന എല്ലാ കക്ഷികളും അത് ഉടന്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top