ഗൂഢാലോചന നടന്നുവെന്ന് രാഹുല്‍ ഈശ്വര്‍

കോഴിക്കോട്: ശബരിമല വിഷയത്തില്‍ നടന്നത് വ്യക്തമായ ഗൂഢാലോചനയാണെന്ന് അയ്യപ്പധര്‍മ സേന ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഈശ്വര്‍. ശബരിമലയില്‍ മാത്രമല്ല, രാജ്യത്തെ ക്ഷേത്രങ്ങള്‍, പള്ളികള്‍, ചര്‍ച്ചുകള്‍ ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങള്‍ക്കെതിരെയും ഗൂഢാലോചന നടക്കുന്നുണ്ട്. ശബരിമല പൊതു ഇടമല്ല, വിശ്വാസികളുടെ ഇടമാണ്. വിശ്വാസ സംരക്ഷണത്തിനായി വിവിധ വിശ്വാസി സംഘടനകളുടെ നേതൃത്വത്തില്‍ 17 മുതല്‍ 22 വരെ പമ്പാതീരത്ത് നിരാഹാരപ്രാര്‍ഥനാ യജ്ഞം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ആര്‍ട്ടിക്ള്‍ 25 അനുവദിച്ച വിശ്വാസ സ്വാതന്ത്ര്യത്തില്‍ വെള്ളം ചേര്‍ക്കാനുള്ള നടപടിയാണിത്. എല്ലാ ആരാധനാലയങ്ങളും പൊതു സ്ഥലമാണെന്നാണ് വിധിയില്‍ പറയുന്നത്. ഇത് അംഗീകരിക്കാനാവില്ല. ഗാന്ധിയന്‍ മാര്‍ഗത്തില്‍ തീര്‍ത്തും സമാധാനപരമായിരിക്കും പ്രതിഷേധമെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top