'ഗൂഢലക്ഷ്യത്തോടെ പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യേണ്ട കാര്യം സിപിഎമ്മിനില്ല'

തിരുവനന്തപുരം: ഏതെങ്കിലും ഗൂഢ ലക്ഷ്യത്തോടെ സിപിഎമ്മിന് ശബരിമലയിലേക്ക് ജീവനക്കാരെ റിക്രൂട്ട് ചെയ്യേണ്ട ആവശ്യമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സിപിഎം ശബരിമലയിലേക്ക് പ്രത്യേക സ്‌ക്വാഡിനെ നിയമിക്കുന്നുവെന്ന പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങളായി ശബരിമലയില്‍ കരാറടിസ്ഥാനത്തില്‍ പോവുന്ന കുറേ ആള്‍ക്കാരുണ്ട്. അവര്‍ക്ക് തുച്ഛമായ വേതനമാണ് കിട്ടുന്നത്. അടിസ്ഥാനസൗകര്യങ്ങള്‍ പോലുമില്ലാതെയാണ് അവരവിടെ പ്രവര്‍ത്തിക്കുന്നത്. അതില്‍ സിപിഎം അനുഭാവികളുണ്ടാവാമെന്നല്ലാതെ സിപിഎം പ്രവര്‍ത്തകര്‍ ഉണ്ടാവാന്‍ സാധ്യത കുറവാണ്. സിപിഎം പ്രവര്‍ത്തകരെ ദേവസ്വം ബോര്‍ഡിന്റെ കരാര്‍ ജീവനക്കാരായി അയക്കുന്നുവെന്ന വാര്‍ത്ത തികച്ചും വ്യാജപ്രചാരണം മാത്രമാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജിവയ്ക്കാന്‍ പോവുന്നു എന്നതും വ്യാജപ്രചാരണമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top