ഗൂഡാള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജീവിതം അവസാനിപ്പിച്ചു

സിഡ്‌നി: ആസ്‌ത്രേലിയ 104 വയസ്സുള്ള മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡേവിഡ് ഗൂഡാള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ക്ലിനിക്കില്‍ ജീവിതം അവസാനിപ്പിച്ചു. ഗൂഡാള്‍ സമാധാനത്തോടെ മരിച്ചതായി ബേസല്‍ ലൈഫ് ക്ലിനിക്് ഭാരവാഹികള്‍ അറിയിച്ചു. മരണസമയത്ത് കുടുംബാംഗങ്ങളും അടുത്തുണ്ടായിരുന്നു. അവസാന നിമിഷങ്ങൡ അദ്ദേഹം വളരെ പ്രസന്നവദനനായിരുന്നുവെന്ന് ക്ലിനിക് ഭാരവാഹികള്‍ പറഞ്ഞു.
അവസാന മണിക്കൂറുകളില്‍ അദ്ദേഹം ഇഷ്ടമുള്ള മീന്‍, ചിപ്‌സ്, ചീസ് കേ—ക്ക് അടക്കമുള്ള അത്താഴം കഴിച്ചു. അന്ത്യനിമിഷങ്ങളില്‍ ബിഥോവന്റെ ഒമ്പതാമത്തെ സിംഫണി ആസ്വദിച്ചു. മരണം സംഭവിച്ച് ഏതാനും നിമിഷം കഴിഞ്ഞാണു സിംഫണി അവസാനിച്ചതെന്നാണു റിപോര്‍ട്ട്. ആസ്‌ത്രേലിയയില്‍ ദയാവധത്തിന് അനുവാദമില്ലാത്തതിനാല്‍ ജീവിതം അവസാനിപ്പിക്കാനായി അദ്ദേഹം സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പോവുകയായിരുന്നു. തനിക്ക് ഇനി ജീവിക്കാന്‍ ആഗ്രഹമില്ലെന്നും ജീവിതം അവസാനിപ്പിക്കുന്നതില്‍ സന്തോഷവാനാണെന്നും അദ്ദേഹം ബുധനാഴ്ച മാധ്യമങ്ങള്‍ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. പ്രായാധിക്യത്തിലും ഗൂഡാളിന് കാര്യമായ അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല. ആസ്‌ത്രേലിയയില്‍ ദയാവധം അനുവദിക്കണമെങ്കില്‍ ആറു മാസത്തില്‍ കൂടുതല്‍ ജീവിച്ചിരിക്കില്ലെന്നു ഡോക്ടര്‍മാര്‍ ഉറപ്പു നല്‍കണം.

RELATED STORIES

Share it
Top