ഗൂഡല്ലൂര്‍-മൈസൂരു ദേശീയപാതയിലെ ഇരുമ്പുപാലം ഭീഷണിയില്‍

ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍-മൈസൂരു ദേശീയപാതയില്‍ ഗൂഡല്ലൂര്‍ നഗരത്തിനു സമീപത്തെ ഇരുമ്പുപാലം തകര്‍ച്ചാ ഭീഷണിയില്‍. ദിവസവും നൂറുകണക്കിനു വാഹനങ്ങള്‍ സഞ്ചരിക്കുന്ന പാലത്തില്‍ ചെറിയ വിള്ളല്‍ വീണു.
പാലത്തിനു മുകളിലെ റോഡും തകര്‍ന്നു. റോഡില്‍ പല ഭാഗങ്ങളിലും രൂപപ്പെട്ട കുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതു യാത്രക്കാര്‍ക്കു പ്രയാസം സൃഷ്ടിക്കുകയാണ്. പാലം പുനര്‍നിര്‍മിക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും ഹൈവേ വകുപ്പ് പ്രവൃത്തി നടത്താന്‍ തയ്യാറാവുന്നില്ല. അതേസമയം, ദേശീയപാതയിലെ മരപ്പാലത്ത് ശക്തമായ മഴയ്ക്കിടെ തകര്‍ന്ന സംരക്ഷണഭിത്തിയുടെ നിര്‍മാണം പുരോഗതിയിലാണ്.
25 ലക്ഷം രൂപ ചെലവില്‍ 25 മീറ്ററില്‍ നീളത്തിലും ഏഴു മീറ്റര്‍ ഉയരത്തിലുമാണ് ഭിത്തി നിര്‍മിക്കുന്നത്. ട്രാഫിക് പോലിസ് ഇവിടെ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top