ഗൂഗ്ള്‍ സിഇഒ പെന്റഗണ്‍ ഉദ്യോഗസ്ഥരെ സന്ദര്‍ശിച്ചു

ന്യൂയോര്‍ക്ക്: കൃത്രിമ ബുദ്ധി ഡ്രോണ്‍ പദ്ധതിയായ പ്രൊജക്റ്റ് മാവനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ഗൂഗ്ള്‍ സിഇഒ സുന്ദര്‍ പിച്ചൈയു യുഎസ് പ്രതിരോധ വിഭാഗം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായി റിപോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് പിച്ചൈ പെന്റഗണിലെത്തി ഉദ്യോഗസ്ഥരെ സന്ദര്‍ശിച്ചതെന്നു പ്രതിരോധ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുഎസ് പ്രതിരോധ ഏജന്‍സിക്കുവേണ്ടി കൃത്രിമ ബുദ്ധിയുള്ള പൈലറ്റില്ലാ വിമാനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ഗൂഗഌന്റെ പ്രൊജക്റ്റ് മാവന്‍ നേരത്തെ വിവാദത്തിലായിരുന്നു. പദ്ധതിയെ അനുകൂലിക്കാന്‍ സാധിക്കില്ലെന്ന് ഗൂഗ്ള്‍ ജീവനക്കാരും അന്നു പ്രതികരിച്ചിരുന്നു.

RELATED STORIES

Share it
Top