ഗൂഗ്ള്‍ മാപ്പിലെ തെറ്റ് : പിഎസ്‌സി പരീക്ഷ എഴുതാനാവാതെ നിരവധി പേര്‍ കുടുങ്ങിമുക്കം: യാത്രക്കാര്‍ക്ക് ഗതിനിയന്ത്രണ സൗകര്യം അടക്കം നല്‍കുന്ന ഗൂഗ്ള്‍ മാപ്പിലെ തെറ്റ് മൂലം നിരവധി പേര്‍ക്ക് പിഎസ്‌സി പരീക്ഷ എഴുതാനായില്ല. കോഴിക്കോട് പരപ്പില്‍ എംഎംവി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പിഎസ്‌സി പരീക്ഷ എഴുതാനായി അറിയിപ്പ് ലഭിച്ച ഉള്ള്യേരി സ്വദേശിനിയായ യുവതിയും പൊറ്റമ്മല്‍ സ്വദേശിയായ യുവാക്കളും പരീക്ഷ സെന്ററായ പരപ്പില്‍ എംഎംവി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്ന് ഗൂഗ്ള്‍ മാപ്പില്‍ സെര്‍ച്ച് ചെയ്തു. കോഴിക്കോട് മാവൂര്‍ അരീക്കോട് റോഡിലുള്ള പന്നിക്കോടിനടുത്ത പരപ്പില്‍ എന്ന കൊച്ചു സ്ഥലമാണ് മാപ്പില്‍ കണ്ടത്. ഉടന്‍ തന്നെ മാപ്പ് സെറ്റ് ചെയ്ത് വാഹനങ്ങളില്‍ യാത്ര തുടങ്ങി. ചെന്നെത്തിയതോ. കോഴിക്കോട് നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള 50 ഓളം വീട്ടുകാര്‍ മാത്രം താമസിക്കുന്ന പരപ്പിലില്‍. തെറ്റ് തിരിച്ചറിഞ്ഞെങ്കിലും പരീക്ഷ എഴുതാ ന്‍ 35 കിലോമീറ്റര്‍ അകലെ എത്താന്‍ സാധിക്കാത്ത അവസ്ഥയായി. കോഴിക്കോട് ടൗണിനോട് ചേര്‍ന്ന പരപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്ഥിരമായി പിഎസ്എസി പരീക്ഷ കേന്ദ്രമാണ്. എന്നിട്ടും ഗൂഗ്ള്‍ മാപ്പില്‍ വന്ന ഈ തെറ്റ് ആരുടെയും ശ്രദ്ധയില്‍ പെടുകയോ തിരുത്തപ്പെടുകയോ ചെയ്തിട്ടില്ല. സാങ്കേതിക വിദ്യ വളര്‍ച്ച പ്രാപിച്ചെങ്കിലും ഇത്തരം തെറ്റുകള്‍ സ്വാഭാവികമാണന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

RELATED STORIES

Share it
Top