ഗൂഗ്ള്‍ അസിസ്റ്റന്റിന് ഇന്ത്യയില്‍ നിന്ന് വിവാഹാലോചന

ന്യൂഡല്‍ഹി: ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ലഭ്യമായ ഗൂഗഌന്റെ കൃത്രിമ ബുദ്ധി സേവനത്തിന് ഇന്ത്യയില്‍നിന്നു ലഭിച്ചത് 4.5 ലക്ഷം കല്യാണാലോചനകള്‍. ഗൂഗ്ള്‍ വോയ്‌സ് അസിസ്റ്റന്റ് എന്നറിയപ്പെടുന്ന ഇതിന്റെ വീട്ടില്‍ ഉപയോഗിക്കാവുന്ന സ്പീക്കര്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ പുറത്തിറക്കവെ ഗൂഗ്ള്‍ പ്രൊഡക്റ്റ് മാനേജര്‍ റിഷി ചന്ദ്രയാണ് ഇക്കാര്യം പറഞ്ഞത്.
ഗൂഗ്ള്‍ അസിസ്റ്റന്റ് ഇന്ത്യയില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും ലഭ്യമാണെന്നും ഇന്ത്യയിലെ ഗൂഗ്ള്‍ അസിസ്റ്റന്റിന് 4.5 ലക്ഷം വിവാഹാലോചനകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് രാജ്യത്ത് ഗൂഗ്ള്‍ അസിസ്റ്റന്റ് പുറത്തിറങ്ങിയത്.

RELATED STORIES

Share it
Top