ഗൂഗഌന് 510 കോടി ഇയു പിഴ ചുമത്തി

ബ്രസല്‍സ്: വിശ്വാസലംഘനം നടത്തിയതിനു ഗൂഗഌന് യൂറോപ്യന്‍ യൂനിയന്‍ 510 കോടി ഡോളര്‍ പിഴയിട്ടു. ആന്‍ഡ്രോയിഡ് വിപണിയിലെ ആധിപത്യം വഴി പരസ്യ വരുമാനമെല്ലാം സ്വന്തമാക്കി എതിരാളികളെ മുരടിപ്പിക്കുന്നെന്ന ആരോപണത്തിലാണു നടപടി. ആന്‍ഡ്രോയിഡ് വഴി സ്വന്തം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചു. ഇന്റര്‍നെറ്റ് വിപണിയിലെ തങ്ങളുടെ ആധിപത്യം മുതലെടുത്തു സ്വന്തം ആപ്പുകള്‍ ഗൂഗ്ള്‍ പ്രചരിപ്പിച്ചെന്നും പരാതിയിലുണ്ട്. നിലവില്‍ പ്ലേ സ്റ്റോര്‍ ഉപയോഗിക്കണമെങ്കില്‍ ഗൂഗഌന്റെ തന്നെ സെര്‍ച്ച് എന്‍ജിനും ബ്രൗസര്‍ ആപ്പും നിര്‍ബന്ധമായും ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്. ലോകത്തെ മൊബൈല്‍ ഫോണുകളില്‍ 76.99 ശതമാനവും ഉപയോഗിക്കുന്നത് ആന്‍ഡ്രോയിഡ് സോഫ്റ്റ്‌വെയറാണ്. 18.91 ശതമാനം പേര്‍ ആപ്പിളിന്റെ ഐഒസ് സോഫ്റ്റ്‌വെയറും 0.47 ശതമാനം പേര്‍ വിന്‍ഡോസ് സോഫ്റ്റ്‌വെയറും ഉപയോഗിക്കുന്നുണ്ട്.

RELATED STORIES

Share it
Top