ഗൂഗ്ഌന്റെ സൗജന്യ വൈഫൈ എറണാകുളം റെയില്‍വേ സ്റ്റേഷനിലും; തുടക്കം 10 പ്രധാന സ്റ്റേഷനുകളില്‍

ഗൂഗ്ഌന്റെ സൗജന്യ വൈഫൈ  എറണാകുളം റെയില്‍വേ സ്റ്റേഷനിലും; തുടക്കം 10 പ്രധാന സ്റ്റേഷനുകളില്‍

കൊച്ചി: ഗൂഗ്ഌമായി ചേര്‍ന്ന് റെയില്‍വേ ലഭ്യമാക്കുന്ന സൗജന്യ ഹൈ സ്പീഡ് വൈഫൈ സൗകര്യം എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലും. ഇന്ത്യന്‍ റെയില്‍വേയുടെ കീഴിലുള്ള റെയില്‍ടെല്‍ ആണ് റെയില്‍വയര്‍ എന്ന പേരില്‍ ഫൈബര്‍ നെറ്റ്‌വര്‍ക്ക് വഴി സൗജന്യ ഇന്റര്‍നെറ്റ് സേവനം പൊതുജനങ്ങള്‍ക്കു ലഭ്യമാക്കുന്നത്. പ്രതിദിനം 1.3 ലക്ഷം ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണു പ്രതീക്ഷ.
പദ്ധതിയുടെ തുടക്കമെന്ന നിലയില്‍ 10 പ്രധാന റെയില്‍വേ സ്റ്റേഷനുകളിലാണ് ഗൂഗ്ള്‍ പൊതു വൈഫൈ സൗകര്യം ഏര്‍പ്പെടുത്തുക. എല്ലാ ദിവസവും 15 ലക്ഷം ഇന്ത്യക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാവും. ഈ വര്‍ഷമാദ്യം മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ തുടക്കമിട്ട പദ്ധതി ഇപ്പോള്‍ പൂനെ, ഭുവനേശ്വര്‍, ഭോപാല്‍, റാഞ്ചി, റായ്പൂര്‍, വിജയവാഡ, ഹൈദരാബാദിലെ കാഞ്ചിഗുഡ, വിശാഖപട്ടണം എന്നിവയ്‌ക്കൊപ്പമാണ് എറണാകുളം ജങ്ഷന്‍(സൗത്ത്) റെയില്‍വേ സ്റ്റേഷനിലേക്കുകൂടി സൗജന്യ വൈഫൈ വ്യാപിപ്പിക്കുന്നത്.


ഇന്റര്‍നെറ്റ് സേവനത്തിന്റെ ഔപചാരിക ഉദ്ഘാടനം റെയില്‍വേ മന്ത്രി സുരേഷ് പ്രഭു വൈകാതെ നിര്‍വഹിക്കും. റെയില്‍ടെലിന്റെ ഫൈബര്‍ ശൃംഖലവഴി സജ്ജീകരിക്കുന്ന ഈ സൗജന്യ ഇന്റര്‍നെറ്റ് സേവനം ഉപയോക്താക്കള്‍ക്ക് ഉയര്‍ന്ന വേഗത്തിലുള്ള ബ്രോഡ്ബാന്‍ഡ് അനുഭവമാണ് പ്രദാനം ചെയ്യുകയെന്ന് ഗൂഗ്ള്‍ ഇന്ത്യ ആക്‌സസ് പ്രൊജക്ട് മേധാവി ഗുല്‍സാര്‍ ആസാദ് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നൂറു സ്റ്റേഷനുകളില്‍ ഈ സൗകര്യം ലഭ്യമാക്കിക്കൊണ്ട് ഈ വര്‍ഷാവസാനത്തോടെ ഒരു കോടി ഇന്ത്യക്കാര്‍ക്ക് ഹൈ സ്പീഡ് വൈഫൈ നെറ്റ്‌വര്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ റെയില്‍വേയുമായും റെയില്‍ടെലുമായും ഗൂഗ്ള്‍ കൈകോര്‍ക്കുന്നത്. ഇന്ത്യയിലെ 400 റെയില്‍വേ സ്‌റ്റേഷനുകളാണ് അന്തിമമായി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്.
എറണാകുളം ജങ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍കൂടി ഉള്‍പ്പെടുത്തിയതിലൂടെ ഇന്ത്യയിലെ പ്രധാനപ്പെട്ട 10 സ്റ്റേഷനുകളില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമായിക്കഴിഞ്ഞുവെന്നും കണക്ടിവിറ്റി പരിമിതമായ ചില ചെറു സ്റ്റേഷനുകളിലേക്കുകൂടി ഇതു വ്യാപിപ്പിക്കാന്‍ തങ്ങള്‍ ശ്രമിച്ചുവരുകയാണെും ഗുല്‍സാര്‍ ആസാദ് പറഞ്ഞു.


യാത്രക്കാര്‍ തങ്ങളുടെ കൈവശമുള്ള ഉപകരണത്തിലെ വൈഫൈ സെറ്റിങില്‍ റെയില്‍വയര്‍ എന്ന നെറ്റ്‌വര്‍ക്ക് തിരഞ്ഞെടുക്കുകയും ൃമശഹംശൃല. രീ.ശി എന്ന ബ്രൗസര്‍ തുറക്കുകയുമാണ് ആദ്യം ചെയ്യേണ്ടത്. തുടര്‍ന്ന് തങ്ങളുടെ മൊബൈല്‍ നമ്പര്‍ ചേര്‍ത്തശേഷം റിസീവ് എസ്എംഎസ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ലഭിക്കുന്ന എസ്എംഎസ് സന്ദേശത്തിലുള്ള നാലക്ക കോഡ് പാസ്‌വേഡായി ഉപയോഗിച്ച് നെറ്റ് ഉപയോഗിക്കാന്‍ തുടങ്ങാം.

RELATED STORIES

Share it
Top