ഗൂഗഌന്റെ സഹായം തേടി

ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യപേപ്പറുകള്‍ ചോര്‍ന്ന വിവരം പരീക്ഷ നടക്കുന്നതിന് മുമ്പു തന്നെ സിബിഎസ്ഇയെ ഫാക്‌സ്, ഇ-മെയില്‍, കൊറിയര്‍, വാട്‌സ്ആപ്പ് മുഖേന അറിയിച്ചയാളെ തിരിച്ചറിയാനായി ഡല്‍ഹി പോലിസ് ഗൂഗഌന്റെ സഹായം തേടി. ചോദ്യപേപ്പര്‍ പ്രചരിച്ച 50, 60 അംഗങ്ങളുള്ള 10 വാട്‌സ്ആപ്പ് ഗ്രൂപ്പുകളെക്കുറിച്ച് പോലിസ് അന്വേഷണം നടത്തുന്നുണ്ട്.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ഡല്‍ഹിയിലെ കോച്ചിങ് സെന്റര്‍ ഉടമയെ ഇന്നലെയും ചോദ്യം ചെയ്‌തെങ്കിലും തനിക്കു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നാണ് ലഭിച്ചതെന്നാണ് അദ്ദേഹം മറുപടി പറയുന്നതെന്ന് പോലിസ് വ്യക്തമാക്കി.
ചോദ്യം ചെയ്യപ്പെട്ട എല്ലാവരും ഇതേ മറുപടിയാണ് നല്‍കുന്നതെന്ന് പോലിസ് പറയുന്നു. അതേസമയം, പരീക്ഷ നടക്കുന്നതിന്റെ തലേ ദിവസം ചോദ്യപേപ്പര്‍ ചോര്‍ന്നുകിട്ടിയ 24 വിദ്യാര്‍ഥികളെ പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

RELATED STORIES

Share it
Top