ഗുഹയില്‍ നിന്ന് പുറത്തെത്തിച്ച കുട്ടികളില്‍ അണുബാധ

ബാങ്കോങ്: തായ്‌ലാന്‍ഡിലെ ഗുഹയില്‍ നിന്ന് പുറത്തെത്തിച്ച കുട്ടികളില്‍ അണുബാധ. രണ്ടു പേര്‍ക്കാണ് പരിശോധനയില്‍ അണുബാധ കണ്ടെത്തിയതെന്ന് ചിയാങ്‌റായി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ബാക്കിയുള്ളവരില്‍ ഒരാള്‍ക്ക് പനിയും മറ്റൊരാളുടെ കണങ്കാലിന് പരിക്കുണ്ട്. ഇവര്‍ക്കിപ്പോള്‍ ആന്റിബയോട്ടിക് മരുന്നുകളും ടെറ്റനസ്, റാബീസ് പ്രതിരോധ മരുന്നുകളും നല്‍കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.കുട്ടികളുടെ രക്തം,കണ്ണുകള്‍, മാനസികനില എന്നീ പരിശോധിച്ചു. രണ്ടാഴ്ച ഇരുട്ടില്‍ കഴിഞ്ഞതിനാല്‍ സൂര്യരശ്മികള്‍ കണ്ണില്‍ പതിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ സണ്‍ ഗ്ലാസുകള്‍ നല്‍കിയിട്ടുണ്ട്. കുട്ടികള്‍ ആവശ്യപ്പെട്ട ബ്രെഡും ചോക്ലറ്റും അധികൃതര്‍ നല്‍കിയിട്ടുണ്ട്. .

RELATED STORIES

Share it
Top