ഗുഹയില്‍നിന്ന് രക്ഷപ്പെട്ട കുട്ടികളുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്തുവിട്ടുബാങ്കോക്ക്: തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ നിന്നു രക്ഷപ്പെട്ട കുട്ടികളുടെ ആദ്യ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നു. ചിയാങ് റായി ആശുപത്രിയില്‍ ചികില്‍സയിലുള്ള കുട്ടികളെല്ലാം പൂര്‍ണ ആരോഗ്യവാന്മാരാണെന്നു വ്യക്തമാക്കുന്നതാണ്  വിഡിയോ. കുട്ടികളെല്ലാം മാസ്‌ക് ധരിച്ചിട്ടുണ്ട്. കാമറയ്ക്കു നേരെ ചിലര്‍ കൈവീശുന്നുണ്ട്.
കുട്ടികളില്‍ ചിലര്‍ക്ക് ശ്വാസകോശത്തില്‍ അണുബാധയുള്ളതിനാല്‍ കുറച്ചു ദിവസത്തെ ആശുപത്രിവാസം ആവശ്യമാണ്. ഗൂഹാവാസത്തെത്തുടര്‍ന്ന് 12 കുട്ടികള്‍ക്കും കോച്ചിനും രണ്ടു കിലോഗ്രാമോളം ഭാരം കുറഞ്ഞിട്ടുണ്ട് എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.  മാനസിക സമ്മര്‍ദത്തിന്റെ ലക്ഷണങ്ങളും
ഇവര്‍ക്കില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

https://youtu.be/TAsQFU_HpMw

RELATED STORIES

Share it
Top