ഗുവാഹത്തിയില്‍ സ്‌ഫോടനം; ഉള്‍ഫ ഉത്തരവാദിത്തം ഏറ്റെടുത്തു

ഗുവാഹത്തി: അസമിലെ ഗുവാഹത്തിയില്‍ ശനിയാഴ്ച ഉച്ചയ്ക്കുണ്ടായ സ്‌ഫോടനത്തില്‍ നാലുപേര്‍ക്ക് പരിക്ക്. തിരക്കേറിയ പാന്‍ബസാറിലാണ് സ്‌ഫോടനമുണ്ടായത്.
സംഭവത്തിന്റെ ഉത്തരവാദിത്തം യുനൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം (ഉള്‍ഫ) ഏറ്റെടുത്തു. ഉള്‍ഫ നേതാവ് പരേഷ് ബരുഖാണ് ഇക്കാര്യമറിയിച്ചത്. സര്‍ക്കാരിന്റെ എന്‍ആര്‍സി, ഹിന്ദു ബംഗ്ലദേശി കൂട്ടുകെട്ട് എന്നിവയ്‌ക്കെതിരായ തങ്ങളുടെ പ്രതിഷേധത്തിന്റെ ഭാഗമാണ് സ്‌ഫോടനമെന്ന് പരേഷ് പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ആക്രമണത്തില്‍ പരിക്കേറ്റവരോട് സംഘടന ക്ഷമ ചോദിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ദുര്‍ഗ്ഗാപൂജ വരാനിരിക്കെ നടന്ന സ്‌ഫോടനം ആശങ്കയുളവാക്കിയിട്ടുണ്ട്.

RELATED STORIES

Share it
Top