ഗുല്‍ബര്‍ഗ് കൂട്ടക്കൊല: 16 വര്‍ഷത്തിനുശേഷം പ്രതി പിടിയില്‍

അഹ്മദാബാദ്: 2002ലെ ഗുജറാത്ത് വംശഹത്യ—ക്കിടയില്‍ അഹ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ 69 പേരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതിയെ 16 വര്‍ഷത്തിനുശേഷം പോലിസ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ അഞ്ചു പ്രതികളിലൊരാളായ ആശിഷ് പാണ്ഡെയാണ് അറസ്റ്റിലായത്. അസ്‌ലാലി പ്രദേശത്തുനിന്നാണ് ഇയാളെ ക്രൈംബ്രാഞ്ച് പോലിസ് പിടികൂടിയത്.
മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗുല്‍ബര്‍ഗ് സൊസൈറ്റി ജനക്കൂട്ടം ആക്രമിച്ചത് 2002 ഫെബ്രുവരി 28നായിരുന്നു. കോണ്‍ഗ്രസ് മുന്‍ എംപി ഇഹ്‌സാന്‍ ജഫ്‌രി അടക്കമുള്ളവരാണ് അന്നു കൊല്ലപ്പെട്ടത്. പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ പാണ്ഡെ ഒളിവില്‍ പോവുകയായിരുന്നു. പാണ്ഡെയെ പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും.

RELATED STORIES

Share it
Top