ഗുര്‍മത് സംഗീതം പെയ്തിറങ്ങി: തലമറച്ച് ആസ്വാദകര്‍

കാലടി: അദൈ്വത ഭൂമിയെ ഭക്തിസാന്ദ്രമാക്കി സിക്ക് മത സ്ഥാപകന്‍ ഗുരുനാനാക്ക് ആവിഷ്‌കരിച്ച ഗുര്‍മത് സംഗീതം ശ്രോതാക്കള്‍ക്ക് നവ്യാനുഭവം പകര്‍ന്ന് പെയ്തിറങ്ങി.
പ്രശസ്ത സംഗീതജ്ഞനും പഞ്ചാബി സര്‍വകലാശാല മ്യൂസിക് വിഭാഗം പ്രഫസറുമായ ഡോക്ടര്‍ അലങ്കാര്‍സിംങാണ് ഗുരുവാണി എന്നറിയപ്പെടുന്ന ഈ സംഗീതം അവതരിപ്പിച്ചത്. 500 വര്‍ഷം പഴക്കമുള്ള കലാരൂപം  പൊതുവേദികളില്‍ അവതരിപ്പിക്കാന്‍ ഇടയാക്കിയത് സിക്ക് മത ഗുരുക്കന്മാരുടെ ഇടപെടല്‍ മൂലമാണ്. ശ്രീശങ്കര നാട്യമണ്ഡപത്തില്‍ ഡോക്ടര്‍ സിംഗ് പട്താല്‍ എന്ന പ്രത്യേക ശബ്ദ വീജികളോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.
രവീന്ദര്‍ സിങ് റബാബും ജഗ്്‌മോഹന്‍ സിംങ് തബലയും വായിച്ചുകൊണ്ട് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഈ സംഗീത ആസ്വാദകര്‍ തലമറച്ച് വേണം സദസ്സില്‍ ഇരിക്കുവാന്‍ എന്ന അവതാരകരുടെ അഭ്യര്‍ഥന മാനിച്ച് ശ്രോതാക്കളെല്ലാം ടവ്വല്‍കൊണ്ട് തല മറച്ചുകൊണ്ടാണ് മുഴുവന്‍ സമയവും സംഗീത വിരുന്ന് ആസ്വദിച്ചത്.
ലോകത്തിന് ഏകദൈവം എന്ന സന്ദേശമാണ് സംഗീതപരിപാടിയില്‍ ഉടനീളം അവര്‍ ഉയര്‍ത്തിക്കാട്ടിയത്. റോജി എം ജോണ്‍ എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് കെ ടി സലീം അധ്യക്ഷത വഹിച്ചു. ബ്രോഷര്‍ ജസ്ബീര്‍സിംങ് ചൗള പ്രകാശനം ചെയ്തു. പ്രഫ. പി വി പീതാംബരന്‍, സുധാ പീതാംബരന്‍, ടി ജി ഹരിദാസ്, ജാന്‍സി വര്‍ഗീസ്, ഇ എന്‍ വിശ്വനാഥന്‍, എ ആര്‍ അനില്‍കുമാര്‍, കെ കെ കുഞ്ഞപ്പന്‍ സംസാരിച്ചു.

RELATED STORIES

Share it
Top