ഗുരുവിന്റെ മകനും ശിഷ്യയും മാറ്റുരച്ചു;

ശിഷ്യക്ക് ഹര്‍മോണിയം വായിച്ചതും മകന്‍തൃശൂര്‍: മരീസേ മുഹബ്ബത്ത് ഉന്‍ ഹി ക ഫസാന... മുഅ്മിന്‍ ഖാന്‍ മുഅ്മിന്റെ വരികള്‍ ജൂനിയയിലൂടെ ഒഴുകിയെത്തുമ്പോള്‍ ഇരട്ടിമധുരത്തിന്റെ നിര്‍വൃതിയിലായിരുന്നു ഗുരു ഹബീബ് മമ്പാട്. ശിഷ്യയുടെ ഗസലിന് ഹാര്‍മോണിയം വായിച്ചത് മകന്‍ നിഹാലാണ്. ഒപ്പം തബലയില്‍ താളമിട്ടത് നിഹാലിന്റെ സഹപാഠി അതുല്‍ കൃഷ്ണനും.
മഞ്ചേരി എച്ച്എംവൈഎച്ച്എസ്എസിലെ 10ാംതരക്കാരന്‍ നിഹാലും സ്വയം ഹര്‍മോണിയം മീട്ടി, ദാഗ് ദഹ്‌ലവിയുടെ കിയാഹേ ബിന്‍താര്‍ ഉസ് സനംകോ... എന്ന ഗസല്‍ അവതരിപ്പിച്ചിരുന്നു. പത്തനംതിട്ട തിരുവല്ല എംജിഎമ്മിലെ ജൂനിയ, ഹബീബിന്റെ ശിഷ്യയാണ്. എ ഗ്രേഡുമായിട്ടാണ് ഈ മിടുക്കി മടങ്ങിയത്. കഴിഞ്ഞവര്‍ഷവും ജൂനിയ സംസ്ഥാന കലോല്‍സവത്തില്‍ എ ഗ്രേഡ് നേടിയിരുന്നു. അതേസമയം, സ്വയം ഹര്‍മോണിയം മീട്ടി ഗസല്‍ അവതരിപ്പിച്ച നിഹാലിന് സി ഗ്രേഡാണ് ലഭിച്ചത്.
ഏറെ കൈയടി നേടിയിട്ടും നിഹാല്‍ പിന്നോട്ടടിച്ചതിന് കൃത്യമായ കാരണം വ്യക്തമല്ല. ഗസല്‍ മല്‍സരത്തില്‍ ശ്രുതി മാത്രമാണ് നിര്‍ബന്ധം. ഹാര്‍മോണിയം, തബല എന്നിവ അഭികാമ്യം എന്നാണു കലോല്‍സവ മാന്വലിലുള്ളത്. മല്‍സരിച്ച അധികംപേരുടെയും പക്കമേളക്കാര്‍, ഈ മേഖലയില്‍ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ളവരാണ്.
അതേസമയം, നിഹാല്‍ ഹര്‍മോണിയം മീട്ടിയ കുട്ടിക്ക് എ ഗ്രേഡ് ലഭിച്ചപ്പോള്‍, ഈ മിടുക്കന്‍ തന്നെ ഹര്‍മോണിയം മീട്ടി അവതരിപ്പിച്ച ഗസലിന് സി ഗ്രേഡ് മാത്രമേ കിട്ടിയുള്ളൂ എന്നതാണ് ആശ്ചര്യം. പരാതികളില്ലെങ്കിലും മല്‍സരത്തില്‍ നീതിയുക്തവും അര്‍ഹവുമായി പരിഗണന ലഭിച്ചില്ലെന്നത് ഉള്ളിലെ ചുടുനീറ്റലാണ്. പിന്തിരിയാനുള്ള ഒരുക്കമൊന്നുമില്ല നിഹാലിന്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംഗീത കോളജില്‍ തുടര്‍പഠനത്തിനു പോവാനുള്ള ഊര്‍ജമാണ് ഈ പിന്നോട്ടടിക്കല്‍ എന്നതാണ് നിഹാലിന്റെ മതം.

RELATED STORIES

Share it
Top