ഗുരുവിനെ അധിക്ഷേപിച്ചവര്‍ തീകൊണ്ട് തല ചൊറിയുന്നുവെന്ന്തൃശൂര്‍: ശ്രീനാരായണ ഗുരുവിന്റെ തല വെട്ടിമാറ്റി നരേന്ദ്രമോദിയുടെ തലവച്ച് അധിക്ഷേപിച്ചവര്‍ തീകൊണ്ടാണ് തല ചൊറിയുന്നതെന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗം തൃശൂര്‍ യൂനിയന്റെ വിദ്യാര്‍ഥി പഠന ക്യാംപിന്റെയും പ്രതിഭകളെ ആദരിക്കലിന്റെയും സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യാധമന്മാരാണ് അത്തരത്തിലുള്ള അപമാനകരമായ പ്രവൃത്തി ചെയ്യുക. പ്രതികരിക്കാനറിയാഞ്ഞിട്ടല്ല. സമാധാനമാണ് ശ്രീനാരായണ ദര്‍ശനത്തിന്റെ ബലം. അതുകൊണ്ടാണ് ഇവിടെ സമാധാനം നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂനിയന്‍ പ്രസിഡന്റ് ഐ ജി പ്രസന്നന്‍ അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top