ഗുരുവായൂര്‍ കോ-ഓപറേറ്റീവ് അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ വി വേണുഗോപാല്‍ രാജിവച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ കോ: ഓപ്പറേറ്റീവ് അര്‍ബന്‍ബാങ്ക് ചെയര്‍മാന്‍ വി വേണുഗോപാല്‍ രാജിവെച്ചു. ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളുയര്‍ന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ്സ് ജില്ലാ നേതൃത്വത്തിന്റെ നിര്‍ബ്ബന്ധത്തിന് വഴങ്ങിയാണ് ഒടുവില്‍ ചെയര്‍മാന്റെ രാജിയില്‍ കലാശിച്ചത്. കെപി.സി.സി.ജനറല്‍ സെക്രട്ടറി വി.ബലറാമും ഡി.സി.സി.പ്രസിഡന്റ് ടി.എന്‍.പ്രതാപനും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാജി.
ഐ വിഭാഗം നേതാവായ ചെയര്‍മാനും എ വിഭാഗം നേതാവായ വൈസ് ചെയര്‍മാന്‍ ആന്റോ തോമസും നിയമനകാര്യത്തില്‍ വലിയ അഴിമതി നടത്തിയിരുന്നുവെന്ന് കോണ്‍ഗ്രസ്സിലെ തന്നെ പ്രബലവിഭാഗം ആരോപണമുന്നയിച്ചിരുന്നു. വൈസ് ചെയര്‍മാനായ ആന്റോ തോമസിന് ബുധനാഴ്ച ചേര്‍ന്ന ബാങ്ക് ഭരണസമിതി ചെയര്‍മാന്റെ ചുമതല നല്‍കി. തുടര്‍ന്ന് ആന്റോ തോമസിന്റെ അധ്യക്ഷതയില്‍ യോഗം ചേരുകയുണ്ടായി. രാജിവെച്ച വേണുഗോപാലും പങ്കെടുത്തിരുന്നു.
പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നതിനായി ജോയിന്റ് രജിസ്ട്രാറിന് അടിയന്തരമായി കത്ത് നല്‍കാന്‍ ജനറല്‍ മാനേജരെ യോഗം ചുമതലപ്പെടുത്തി. അതിന്റെ ഭാഗമായി അതിന്റെ ശക്തമായൊരു അലയൊലി ഗുരുവായൂര്‍ നഗരസഭയിലും കോണ്‍ഗ്രസ്സ് അംഗങ്ങള്‍ ഉയര്‍ത്തിയിരുന്നു. ബാങ്കിന്റെ വൈസ് ചെയര്‍മാന്‍ ആന്റോ തോമസ് നഗരസഭയുടെ പ്രതിപക്ഷ നേതാവാണ്. അതിനാല്‍ പ്രതിപക്ഷത്തിന്റെ കെട്ടുറപ്പിനേയും ബാങ്ക് പ്രശ്‌നം ബാധിച്ചു. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ ബഷീര്‍ പൂക്കോട്, ടി.കെ.വിനോദ് കുമാര്‍, പ്രസാദ് പൊന്നരാശ്ശേരി തുടങ്ങിയവര്‍ പ്രതിപക്ഷത്തില്‍ വേറൊരു ചേരിയുമുണ്ടാക്കി. ഇത് നഗരസഭയുടെ കൗണ്‍സില്‍ യോഗത്തിലും പ്രകടമായി.

RELATED STORIES

Share it
Top