ഗുരുവായൂരിലെ കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി

കെ വിജയന്‍ മേനോന്‍
ഗുരുവായൂര്‍: ഗുരുവായൂരിലെ കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി. കോണ്‍ഗ്രസ്സ് ഭരിക്കുന്ന ഗുരുവായൂര്‍ കോ-ഓപ്പറേറ്റീവ് ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട കോഴവിവാദമാണ് കോ ണ്‍ഗ്രസ്സിലെ ഒരുവിഭാഗം കൗ ണ്‍സിലര്‍മാര്‍ ബാങ്ക് ഉപരോധമുള്‍പ്പടെ സമരപരിപാടികളുമായി മുന്നോട്ട് നീങ്ങി കോണ്‍ഗ്രസ്സിനകത്തെ ഉരുള്‍പൊട്ടലിന് ശക്തികൂട്ടുന്നത്.
അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന് പരാതി നല്‍കിയതോടെ കോണ്‍ഗ്രസ്സിനകത്തെ പ്രതിഷേധകൊടുങ്കാറ്റ് പുറത്തേക്കും ആഞ്ഞുവീശി തുടങ്ങി. ഡിസിസി പ്രസിഡന്റിന്റെ അനുമതിയില്ലാതെ സി പിഎമ്മിലെ ഒരു ജനപ്രതിനിധി മുഖേനേയാണ്  കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാര്‍ വകുപ്പുമന്ത്രിക്ക് പരാതി നല്‍കിയതെന്നാണ് സൂചന. ബാങ്കിലെ പ്രശ്‌നങ്ങള്‍ നഗരസഭയിലെ പ്രതിപക്ഷ ഐക്യത്തെ ചെറിയതോതിലല്ല ബാധിച്ചിരിക്കുന്നതെന്ന സാഹചര്യത്തില്‍, കോ ണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാരില്‍ ചിലര്‍ ഇടതുപക്ഷത്തേക്ക് നീങ്ങാനും സാധ്യതയുള്ളതായി സൂചനയുണ്ട്. നഗരസഭയില്‍ ആകേയുള്ള 19-കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാരില്‍ ഏഴുപേരും ബാങ്ക് വിഷയത്തില്‍ ശക്തമായ പ്രതിഷേധവുമായി മുന്‍നിരയിലാണ്. ഗുരുവായൂര്‍ നഗരസഭയിലെ കോണ്‍ഗ്രസ്സ് കൗ ണ്‍സിലര്‍മാരെ നയിക്കുന്ന കോണ്‍ഗ്രസ്സ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ്, നിലവില്‍ ഗുരുവായൂര്‍ കോ-ഓപറേറ്റീവ് അ ര്‍ബണ്‍ ബാങ്ക് ഡയറക്ടര്‍മാരില്‍ ഒരാളുമാണ്. പ്രതിഷേധ സ്വരമുയര്‍ത്തി വിഘടിച്ചുനില്‍ക്കുന്ന ഏഴുകൗണ്‍സിലര്‍മാര്‍ അടുത്തദിവസം ഡിസിസി പ്രസിഡണ്ടിനെ കാണുന്നു ണ്ടെങ്കിലും, പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാനുള്ള സാധ്യത വളരെ വിരളമാണെന്നാണ് സൂചന.

RELATED STORIES

Share it
Top