ഗുരുപരമ്പരയ്ക്കു മുന്നില്‍ നമസ്‌കരിച്ച് പത്മശ്രീ മീനാക്ഷിയമ്മ ഗുരുക്കള്‍



കൊച്ചി: എറണാകുളം ജില്ലാ സ്‌പോര്‍ട്‌സ് കളരിപ്പയറ്റ് അസോസിയേഷന്‍ രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തി ല്‍ സംഘടിപ്പിച്ച ആദരവ് ചടങ്ങ് ചരിത്രമായി. കളരിപ്പയറ്റില്‍ പതിറ്റാണ്ടുകളായി ചുവടുവയ്ക്കുന്ന പത്മശ്രീ മീനാക്ഷിയമ്മ ഗുരുക്കളെയാണ് ജി ല്ലാ സ്‌പോര്‍ട്‌സ് കളരിപ്പയറ്റ് അസോസിയേഷന്‍ ആദരിച്ച ത്.  തന്റെ ജീവിതം കളരിക്കുവേണ്ടി ഉഴിഞ്ഞുവച്ചിരിക്കുകയാണെന്ന് മീനാക്ഷിയമ്മ പറഞ്ഞു. ജില്ലയിലെ പ്രമുഖ കളരി ആചാര്യന്മാര്‍ ആദരവ് ചടങ്ങിന്റെ ഭാഗമായി. ജില്ലാ പ്രസിഡ ന്റ് കളരി ആചാര്യ മാത്യു പോ ള്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ജില്ലയിലെ പ്രമുഖ കളരി ആചാര്യന്‍മാരായ കുഞ്ഞപ്പന്‍ ഗുരുക്കള്‍, ഗോപിനാഥന്‍ ഗുരുക്കള്‍, കാളിദാസന്‍ ഗുരുക്കള്‍, ജലീല്‍ ഗുരുക്കള്‍, ശിവന്‍ ഗുരുക്കള്‍, മോഹനന്‍ ഗുരുക്കള്‍, ഹരി ആശാന്‍, ജയദേവന്‍ ആശാന്‍, നാരായണന്‍ ഗുരുക്കള്‍, വിനീഷ് ആശാന്‍, സുധീര്‍ ആശാന്‍ എന്നിവര്‍ മീനാക്ഷിയമ്മയെ ആദരിച്ചു.

RELATED STORIES

Share it
Top