ഗുരുതിപ്പാലയില്‍ വീണ്ടും സംഘര്‍ഷം

മാള: ഗുരുതിപ്പാലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമെന്നാക്ഷേപം. സാമൂഹിക വിരുദ്ധരായ ചില ഗുണ്ടകളുടെ അഴിഞ്ഞാട്ടം ഇന്നലെ  മേഖലയില്‍ നടന്നു.
വാഹനങ്ങള്‍ തല്ലിതകര്‍ക്കുകയും പരിസരവാസികളെ വടിവാളുകളും മാരകായുധങ്ങളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി സ്ഥലത്ത് ഭീകരാന്തരീക്ഷം ഉണ്ടാക്കുകയും ചെയ്തു. കഞ്ചാവും മദ്യവും ഉപയോഗിച്ചുകൊണ്ട് ഗുണ്ടകളുടെ വിളയാട്ടം പോലിസ് കണ്ടില്ലെന്നു നടിക്കുകയാണെന്നാണ് ആക്ഷേപമുയരുന്നത്.
മാസങ്ങള്‍ക്ക് മുന്‍പ് ഇതേപോലെ ആക്രമണങ്ങള്‍ നടന്നിരുന്നു. ഇടക്കിടെ ഉണ്ടാകുന്ന ഇത്തരം അക്രമങ്ങള്‍ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന സമാധാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കമാണെന്നാണ് നാട്ടുകാരില്‍ ഉയരുന്ന ആശങ്ക. സംഭവത്തില്‍ ബി ജെ പി മാള മേഖലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.

RELATED STORIES

Share it
Top