ഗുരുതാകര്‍ഷണ ബലം കണ്ടെത്തിയത് ന്യൂട്ടനല്ല, ബ്രഹ്മഗുപത്‌നെന്ന് ബിജെപി മന്ത്രി

ജയ്പൂര്‍: ഐസക് ന്യൂട്ടനും 1000 വര്‍ഷം മുന്‍പ് ഗുരുതാകര്‍ഷണ ബലം ബ്രഹ്മഗുപ്തന്‍ രണ്ടാമന്‍ കണ്ടെത്തിയിരുന്നുവെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി വസുദേവ് ദേവനാനി. രാജസ്ഥാന്‍ യുണിവേഴ്‌സിറ്റിയുടെ 72ാമത് വാര്‍ഷിക ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരാണ് ഗുരുതാകര്‍ഷണ ബലം കണ്ടെത്തിയത്. ന്യൂട്ടനാണെന്ന് അല്ലെ നിങ്ങള്‍ മനസിലാക്കിയിരിക്കുന്നത്. എന്നാല്‍ കൂറേ കൂടി പിന്നിലേക്ക് പോയാല്‍ അത് കണ്ടെത്തിയത് ബ്രഹ്മഗുപ്തന്‍ രണ്ടാമനാണെന്ന് നമ്മുക്ക് മനസിലാക്കാനാവും-ദേവ്‌നാനി പറഞ്ഞു.എന്നിട്ടും എന്തുകൊണ്ടാണ് ഇക്കാര്യം നമ്മുടെ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താത്തത്. സംസ്ഥാന സിലബസിലെങ്കിലും ഇത് ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രാജസ്ഥാനില്‍ ഒരു കനയ്യ കുമാര്‍ പോലും ഉണ്ടാവാന്‍ പാടില്ലെന്നും ഡല്‍ഹി സര്‍വകലാശാലയില്‍ പ്രശ്‌നങ്ങള്‍ പരാമര്‍ശിക്കവേ അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top