ഗുരുതരമായി പരുക്കേറ്റ യുവാവിനെതിരേ കേസ്

മൂവാറ്റപുഴ: പോലിസ് ജീപ്പ് ബൈക്കിലിടിച്ചു ഗുരുതരമായി പരുക്കേറ്റ യുവാവിനെതിരേ പോലിസ് കേസെടുത്തു. എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് പയ്യപ്പിള്ളി സമീപമുള്ള സത്യന്റെ മകന്‍ തമ്പാന്‍(32)നെതിരെയാണു കേസെടുത്തത്. ഇയാള്‍ക്ക് കാലിനും കൈയ്ക്കും പരുക്കേറ്റതിനെ തുടര്‍ന്നു ചികില്‍സയിലാണ്.
ബുധനാഴ്ച രാവിലെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയുടെ മോര്‍ച്ചറിക്കു മുന്നിലുള്ള റോഡിലാണ് അപകടമുണ്ടായത്. യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ എസ്‌ഐ ഓടിച്ചിരുന്ന പോലിസ് ജീപ്പിടിക്കുകയായിരുന്നു. മുന്നിലുള്ള ഓട്ടോറിക്ഷയെ മറികടന്നു  അതിവേഗത്തില്‍ വരികയായിരുന്ന ജിപ്പ്. പോലിസുകാര്‍ ഇയാളെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ച ശേഷം മടങ്ങുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പരാതി നല്‍കരുതെന്നു പോലിസുകാര്‍ക്കു വേണ്ടി ചില നേതാക്കള്‍ പറഞ്ഞതിനാല്‍ മനോജ് പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ ഇന്നലെ മനോജിനെതിരേ കേസെടുത്തതായി പോലിസുകാര്‍ അറിയിക്കുകയായിരുന്നു.
ഇതിനെതിരെ സംഭവം നേരില്‍ കണ്ട നഗരസഭാ കൗണ്‍സിലര്‍ കെ ബി ബിനീഷ്‌കുമാര്‍ അടക്കം റൂറല്‍ ജില്ലാ പോലിസ് മേധാവിക്കു പരാതി നല്‍കിയിട്ടുണ്ട്. പോലിസ് കംപ്ലൈയ്ന്റ് അതോറിറ്റിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കാനൊരുങ്ങുകയാണ് മനോജ്.

RELATED STORIES

Share it
Top