ഗുണ്ടാ നേതാവ് പോലിസ് പിടിയില്‍

ഓച്ചിറ:ഗുണ്ടാ നേതാവ് വീണ്ടും പോലിസ് പിടിയില്‍. ഓച്ചിറ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ പായിക്കുഴി ഭാഗത്ത് പൊന്നിന്‍ പറമ്പില്‍ വീട്ടില്‍ കണ്ണനുണ്ണി (24)യെയാണ് ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെടുത്തി വീണ്ടും അറസ്റ്റു ചെയ്തത്. ഒരു ഡസനോളം ക്രിമിനല്‍ കേസ്സുകളിലെ പ്രതിയാണ് കണ്ണനുണ്ണി. ഇയാളുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നേടിയ ഗുണ്ടകളുടെ സംഘമുണ്ടെന്ന് പോലിസ് പറഞ്ഞു. സംഘത്തിലെ ബാക്കിയുള്ള അംഗങ്ങളെ പിടിക്കാന്‍ പോലിസിന് കഴിഞ്ഞില്ല. ഓച്ചിറ പോലിസ് സ്‌റ്റേഷന്‍ പരിധിയിലും പരിധിക്ക് പുറത്തും നിരവധി അടിപിടിക്കേസ്സുകളില്‍ പ്രതികളാണ് ഇവര്‍. കൊല്ലം ജില്ലാ മജിസ്‌ട്രേറ്റിന്റെ നിര്‍ദ്ദേശപ്രകാരം കരുനാഗപ്പള്ളി എ സി പി,സി ഐ,എസ് ഐ ഓച്ചിറ എസ് ഐ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം നാട്ടുകാരുടെ സഹായത്തോടെ ഉള്‍പ്രദേശമായ പായിക്കുഴി ഭാഗത്തുള്ള ഇയാളുടെ വീട് വളയുകയും പോലിസിനെ വെട്ടിച്ച് പുറത്തുചാടി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലിസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പോലിസ് കസ്റ്റഡിയിലുള്ള ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

RELATED STORIES

Share it
Top