ഗുണ്ടാ ആക്ട്പ്രകാരം ഒരാള്‍ അറസ്റ്റില്‍

കുന്ദമംഗലം: ഗുണ്ടാ ആക്ട് പ്രകാരം കുന്ദമംഗലം പോലിസ് ഒരാളെ അറസ്റ്റ് ചെയ്തു. പെരിങ്ങോളം മണ്ണംപറമ്പില്‍ ടിങ്കു എന്ന ഷിജുവിനെയാണ് കുന്ദമംഗലം പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ എസ് രജീഷ് അറസ്റ്റ് ചെയ്തത്. ജില്ലാ കലക്ടര്‍ യു വി ജോസിന്റെ ഉത്തരവിനെ തുടര്‍ന്ന് കാപ്പാ നിയമ പ്രകാരമാണ് അറസ്റ്റ്. നിരവധി കേസുകള്‍ ഉള്ളതിനാലാണ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്.
ഇയാള്‍ക്കെതിരേ പത്ത് കിലോ കഞ്ചാവ് പിടിച്ച കേസടക്കം ലഹരി മരുന്ന് കേസും വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചതിനും ബാര്‍ അടിച്ച് പൊളിച്ചതിനും ആയുധം കൈവശം വച്ചതിനുമടക്കം 23 കേസുകള്‍ ജില്ലയില്‍ നിലവിലുണ്ട്. ഇന്നലെ രാവിലെയാണ് കുന്ദമംഗലം പോലിസ് സ്റ്റേഷന് സമീപം വച്ച് ഇയാളെ പിടികൂടിയത്. പ്രതിയെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റും.

RELATED STORIES

Share it
Top