ഗുണ്ടാരാജിന് പോലിസ് പിന്തുണ: കെ മുരളീധരന്‍

നരിക്കുനി:കേരളത്തില്‍ ഗുണ്ടാരാജിന് പോലിസ് പിന്തുണ നല്‍കുന്ന അവസ്ഥയാണുള്ളതെന്ന് മുന്‍ കെപി സിസി പ്രസിഡന്റ് കെ മുരളീധരന്‍ എംഎല്‍എ. മുട്ടാഞ്ചേരിയില്‍ കോണ്‍ഗ്രസ് മടവൂര്‍ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
പരിപാടിയില്‍ സി കെ ഗിരീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. എം കെ രാഘവന്‍ എംപി, ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖ്, കെപിസിസി സെക്രട്ടറി കെ പ്രവീണ്‍കുമാര്‍, കെ സി അബു, ദിനേശ് പെരുമണ്ണ, നിജേഷ് അരവിന്ദ്, ഐ പി രാജേഷ്, പി കെ സുലൈമാന്‍, കെ കുഞ്ഞാമു, ചോലക്കര മുഹമ്മദ്, ടി കെ പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top