ഗുണ്ടാപ്പിരിവ് നല്‍കാത്തതിന്റെ പേരില്‍ ബസ്സുകള്‍ ആക്രമിക്കുന്നതായി ആക്ഷേപം

കൊച്ചി: ഗുണ്ടാപ്പിരിവ് നല്‍കാത്തതിന്റെ പേരില്‍ തുടര്‍ച്ചയായി എഐടിയുസി പ്രവര്‍ത്തകര്‍ സിറ്റി സര്‍വീസ് ബസ്സുകള്‍ ആക്രമിക്കുന്നതായി വാഹന ഉടമ ടി വി ഉമ്മറും ബസ് ജീവനക്കാരും വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
എറണാകുളം-ചേരാനെല്ലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഓട്ടോറിക്ഷയിലെത്തി കല്ലെറിയുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി സര്‍വീസ് നടത്തുന്നതിനിടെ രണ്ട് ബസുകള്‍ക്ക്് നേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരിയുടെ കണ്ണിന് നേരിയ പരിക്കേറ്റു. ചേരാനെല്ലൂരില്‍ നിന്നും ഫോര്‍ട്ട്‌കൊച്ചിക്ക്‌പോകുമ്പോഴാണ് ആക്രമണം ഉണ്ടാകുന്നത്. ഇത് 12ാം തവണയാണ് വാഹനങ്ങള്‍ ആക്രമിക്കുന്നത്.
മറഞ്ഞിരുന്ന് തെറ്റാലി ഉപയോഗിച്ച് കല്ലെറിയുകയാണ് ചെയ്യുന്നത്. വ്യക്തമായ തെളിവുകളും പരാതികളും നല്‍കിയിട്ടും പോലിസ് അധികൃതര്‍ നടപടിയെടുക്കുന്നില്ല.എഐടിയുസിയുടെ പ്രവര്‍ത്തകരായ ഷിബു, തമ്പി എന്നിവരാണ് നിരന്തരമായി ബസ് ആക്രമണം നടത്തുന്നത്.ഇവര്‍ ബസ്സിലെ ജീവനക്കാരോട് നിര്‍ബന്ധിത പിരിവ് ആവശ്യപ്പെട്ടിരുന്നു. നല്‍കാനാവില്ലെന്നു പറഞ്ഞതുമുതല്‍ ആക്രമിക്കുകയാണ്.
ബസ്സിന്റെ മുന്‍ഭാഗത്തെ ചില്ലുകളാണ് ഓരോ തവണയും തകര്‍ക്കുന്നത്.14ാംതീയ്യതി ആക്രമണം ഉണ്ടായി 20 മിനിറ്റിനുള്ളില്‍ ഐലന്റ് പോലിസിനും മട്ടാഞ്ചേരി പോലിസിനും പരാതി നല്‍കിയിരുന്നു. ബസ് യാത്രക്കാരി മരട് തോമസ്പുരം സ്വദേശിനി പുളിയംപറമ്പില്‍ ഷാന്റിയുടെ കണ്ണിനാണ് പരിക്കേറ്റത്. ഇത്തരം സമാനമായ ആക്രമണ സംഭവങ്ങളുടെ പേരില്‍ തേവര,പള്ളുരുത്തി സ്റ്റേഷനുകളിലും അസിസ്റ്റന്റ് കമ്മീഷണര്‍ക്കും ബസ് ഉടമയും ജീവനക്കാരും പരാതി നല്‍കിയിട്ടുണ്ട്.
കണ്ണിനു പരിക്കേറ്റ ഷാന്റിയും ബസ് ജീവനക്കാരായ ഫ്രാ ന്‍സിസ്, ഇര്‍ഷാദ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top