ഗുണ്ടാനേതാവ് തൂങ്ങിമരിച്ച നിലയില്‍

കരുനാഗപ്പള്ളി (കൊല്ലം): നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ ഗുണ്ടാ നേതാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഓച്ചിറ പായിക്കുഴി പൊന്നിന്‍പറമ്പില്‍ കണ്ണനുണ്ണി (27)യെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
ഇന്നലെ പുലര്‍ച്ചെ ആയിരുന്നു സംഭവം. കാപ്പ നിയമപ്രകാരവും ഇയാള്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കരുനാഗപ്പള്ളിയിലും ഓച്ചിറയിലും നടന്ന നിരവധി അക്രമസംഭവങ്ങള്‍ക്കു നേതൃത്വം കൊടുത്തതിന്റെ മുഖ്യകണ്ണിയാണു കണ്ണനുണ്ണി. പായിക്കുഴി സ്വദേശി രാഗവലയത്തില്‍ ദേവരാജനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ അറസ്റ്റിലായിരുന്നു.

RELATED STORIES

Share it
Top