ഗുണ്ടാത്തലവന്‍ കോടതി വളപ്പില്‍ വെടിയേറ്റു മരിച്ചുബെട്ടിയ: ബിഹാറിലെ പശ്ചിമ ചമ്പാരന്‍ ജില്ലയില്‍ കോടതി പരിസരത്ത് ഗുണ്ടാത്തലവന്‍ അജ്ഞാതസംഘത്തിന്റെ വെടിയേറ്റു മരിച്ചു. ഒരു കേസിന്റെ വിചാരണ കഴിഞ്ഞ് പുറത്തിറങ്ങിയ ബബ്‌ലു ഡുബ ആണ് പുറത്ത് കാത്തിരുന്ന മൂവര്‍സംഘത്തിന്റെ വെടിയേറ്റു മരിച്ചതെന്ന് പോലിസ് പറഞ്ഞു. തട്ടിക്കൊണ്ടുപോവല്‍, കവര്‍ച്ച, കൊലപാതകം തുടങ്ങി 36 കേസുകളില്‍ പ്രതിയായ ഡുബ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. പ്രതികള്‍ ഇരുചക്രവാഹനത്തില്‍ രക്ഷപ്പെട്ടു.

RELATED STORIES

Share it
Top