ഗുണമേന്‍മയില്ലാത്ത പാല്‍ പിടികൂടി

ചിറ്റൂര്‍: കേരളത്തിലേക്ക് കടത്തുകയായിരുന്ന ഗുണമേന്മയില്ലാത്ത പാല്‍ പിടികൂടി. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേയ്ക്ക് കടത്തുകയായിരുന്ന സ്വകാര്യ കമ്പനിയുടെ പേരിലുള്ള പാലാണ് പിടികൂടിയത്. പൊള്ളാച്ചിയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ശ്രീഹരി ഡയറി ഫാമിന്റെ കൃഷ്ണ എന്ന പേരിലുള്ള പാലാണ് മീനാക്ഷിപുരം പാല്‍ പരിശോധനാ കേന്ദ്രത്തിന്റെ പിടിയിലായത്. തൃശൂരിലേയ്ക്ക് കടത്തുകയായിരുന്ന 1100 ലിറ്റര്‍ പാലാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ പിടിയിലായത്. കൊഴുപ്പും കൊഴുപ്പിതര ഘര പദാര്‍ത്ഥവും നിശ്ചിത അളവില്‍ കുറവാണെന്ന് പരിശോധനയില്‍ കണ്ടെത്തി.
പിടികൂടിയ പാല്‍ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് കൈമാറി. ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മീനു റസ്സല്‍, മനോജ്, ശാന്തകുമാരി എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

RELATED STORIES

Share it
Top