ഗുണഭോക്താക്കളുടെ പട്ടിക അംഗീകരിക്കാന്‍ വാര്‍ഡ് സഭ ചേരും

ഒറ്റപ്പാലം: ലൈഫ്മിഷന്‍ ഭവന പദ്ധതിയിലെ ഗുണഭോക്താക്കളുടെ പട്ടിക അംഗീകരിക്കുന്നതിന് വാര്‍ഡ് സഭ ചേരാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. ഭവന പദ്ധതിയില്‍ ഭൂ രഹിതരായ ഭവനരഹിതര്‍ 533 പേരുണ്ട്. ഇവരുടെ പട്ടിക അംഗീകരിക്കുന്നതിനാണ് വാര്‍ഡ് സഭ യോഗം വിളിച്ച് ചേര്‍ക്കുന്നത്. അമ്പലപ്പാറ ഗ്രാമപ്പഞ്ചായത്തിന് സമഗ്ര കുടിവെള്ള പദ്ധതിയില്‍ നിന്ന് വെള്ളം നല്‍കുന്നതിന്റെ ഭാഗമായി നഗരസഭ പരിധിയിലെ റോഡ് പൊളിച്ച് പൈപ്പിട്ട് കുഴിയടക്കുന്നതിന് കണക്കാക്കിയ തുകയില്‍ പിശകെന്നും കൗണ്‍സിലില്‍ ആരോപണമുയര്‍ന്നു. കുഴിയടക്കുന്നതിന് ജലഅതോറിറ്റി കണക്കാക്കിയ തുകയിലാണ് പിശകുള്ളതെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. നഗരസഭ എന്‍ജിനീയര്‍ കണക്കാക്കിയ 121000 രൂപ രണ്ട് റോഡുകളുടെ അറ്റകുറ്റപ്പണിക്ക് തികയില്ലെന്നും സ്ഥലം കാണാതെയാണ് എന്‍ജിനീയര്‍ തുക കണക്കാക്കിയതെന്നും ജോസ് തോമസ് പറഞ്ഞു. തുക കണക്കാക്കാന്‍ സ്ഥലം പരിശോധിച്ചിരുന്നില്ലെന്ന എന്‍ജിനീയര്‍ അന്‍സാര്‍ അഹമ്മദ് അറിയിച്ചതിനെ തുടര്‍ന്ന് തുക പുനര്‍നിശ്ചയിക്കാന്‍ ചെയര്‍മാന്‍ എന്‍ എം നാരായണന്‍ നമ്പൂതിരി നിര്‍ദേശിച്ചു. പി ഉണ്ണി എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് നഗരസഭയ്ക്ക് അനുവദിച്ച പത്ത് ഹൈമാസ്റ്റ് ലൈറ്റു കളുടെ പരിപാലന ചെലവുകള്‍ വഹിക്കാനും കൗണ്‍സില്‍ തീരുമാനിച്ചു. വേനല്‍ക്കാലം കുടിവെള്ള സംരക്ഷണം മുന്‍നിര്‍ത്തി നഗരസഭ പരിധിയിലെ വിവിധ വാര്‍ഡുകളില്‍ താല്‍ക്കാലിക തടയണ കെട്ടാന്‍ 23, 6000 രൂപ വകയിരുത്തി. ബാക്കി രണ്ട് തടയണക്ക് ആവശ്യമായ സ്ഥലം കണ്ടെത്തി തുക കണക്കാക്കും.

RELATED STORIES

Share it
Top