ഗുണനിലവാരം കുറഞ്ഞ കൈയുറ: അന്വേഷിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ഗുണനിലവാരം കുറഞ്ഞ കൈയുറകള്‍ ആശുപത്രികള്‍ക്കായി വാങ്ങി എന്ന ആരോപണത്തെ തുടര്‍ന്ന് അടിയന്തരമായി അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ (കെഎംഎസ്‌സി എല്‍) ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. എല്ലാ മാനദണ്ഡങ്ങളും അനുസരിച്ചാണ് കൈയുറകള്‍ വാങ്ങിയതെന്ന് കെഎംഎസ്‌സിഎല്‍ വ്യക്തമാക്കിയെങ്കിലും ആക്ഷേപം വന്നതിനെത്തുടര്‍ന്ന് ആരോപണവിധേയമായ കമ്പനിയില്‍ നിന്നു സംഭരിച്ചു വിതരണം ചെയ്ത കൈയുറകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും അവ തിരികെ വരുത്താനും മന്ത്രി നിര്‍ദേശം നല്‍കി. ഗുണനിലവാരം കുറഞ്ഞ ഗ്ലൗസുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കിയെന്നുള്ള പരാമര്‍ശം തികച്ചും അടിസ്ഥാനരഹിതമാണെന്നു മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top