ഗുഡ്ഗാവില്‍ വെള്ളിയാഴ്ച നിസ്‌കാരം തടസപ്പെടുത്തി സംഘപരിവാര്‍ പ്രവര്‍ത്തകര്‍

ഗുഡ്ഗാവ്: ഗുഡ്ഗാവില്‍ പൊതുയിടങ്ങളിലെ വെള്ളിയാഴ്ച നിസ്‌കാരം തടസപ്പെടുത്തി സംഘപരിവാര്‍ പ്രവര്‍ത്തകര്‍. നിരവധി സ്ഥലങ്ങളിലാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നിസ്‌കാരത്തിനെത്തിയവരോട് മടങ്ങി പോവാന്‍ ആവശ്യപ്പെട്ടത്.എല്ലാ വെള്ളിയാഴ്ചകളിലും സാധാരണയായി നിസ്‌കാരം നടക്കാറുള്ള നഗരത്തിലെ ആറ് ഇടങ്ങളിലാണ് ഹിന്ദുത്വര്‍ എത്തിയത്.ഇതില്‍ കഴിഞ്ഞ മാസം 20ന് പൊതുസ്ഥലത്ത് നിസ്‌കാരം നിരോധിച്ചിരിക്കുന്നുവെന്ന് പറഞ്ഞ് യുവാവ് നമസ്‌കാരം തടസപ്പെടുത്തിയ സെക്ടര്‍ 53ഉം ഉള്‍പ്പെടുന്നു. മൊത്തം 34 സ്ഥലങ്ങളില്‍ നമസ്‌കാരം പാടില്ലെന്ന് പറഞ്ഞിരുന്നു.എന്നാല്‍ പോലിസ് മേധാവിയുമായി നടത്തിയ കൂടികാഴ്ചയില്‍ ഗതാഗത സ്തംഭനം ഉണ്ടാവുന്ന മൂന്നിടങ്ങള്‍ ഒഴിച്ച് ബാക്കി എല്ലായിടത്തും പഴയപോലെ വെള്ളിയാഴ്ച നിസ്‌കാരം നടത്താന്‍ ധാരണ ഉണ്ടാക്കിയിരുന്നുവെന്നും നെഹ്‌റു യുവ സങ്കേതന്‍ വെല്‍ഫെയര്‍ സൊസൈറ്റി മേധാവി വാജിദ് ഖാന്‍ പറഞ്ഞു.

RELATED STORIES

Share it
Top