ഗുജറാത്ത് മുഖ്യമന്ത്രി രാജിവച്ചെന്ന്ഹാര്‍ദിക് പട്ടേല്‍; ഇല്ലെന്ന് രൂപാണി

കൊല്‍ക്കത്ത: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചെന്ന് പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍. എന്നാല്‍, രാജിവച്ചുവെന്ന് പറയുന്നത് നുണയും വ്യാജ അഭ്യൂഹവുമാണെന്ന് രൂപാണി പറഞ്ഞു. താന്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം മുഖ്യമന്ത്രി രാജിവച്ചുവെന്നാണ് പട്ടേല്‍ ഇന്നലെ രാജ്‌കോട്ട് സന്ദര്‍ശനത്തിനിടെ പറഞ്ഞത്. ഭരണം കാര്യക്ഷമമായി കൊണ്ടുപോകുന്നതില്‍ പരാജയപ്പെട്ട രൂപാണിയോട് രാജിവയ്ക്കാന്‍ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടെന്നും ഉത്തമവിശ്വാസത്തോടെയാണ് താനിത് പറയുന്നതെന്നുമാണ് ഹാര്‍ദിക് പട്ടേല്‍ പറഞ്ഞത്. 10 ദിവസത്തിനകം പുതിയ മുഖ്യമന്ത്രിയെ നിയമിക്കുമെന്നും പട്ടേലോ രജപുത്രനോ ആയിരിക്കും അദ്ദേഹമെന്നും ഹാര്‍ദിക് പറഞ്ഞു.

RELATED STORIES

Share it
Top