ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പാകിസ്താന്‍ ഇടപെടുന്നതെന്തിന്? മോദിപലന്‍പൂര്‍: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാകിസ്താന്‍ ഇടപെടുന്നതെന്തിനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ പാകിസ്താന്‍ നേതാക്കളുമായി ഈയിടെ കൂടിക്കാഴ്ച നടത്തിയെന്നും അതു സംബന്ധിച്ച് പാര്‍ട്ടി വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്താനിലെ നേതാക്കളുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയതിന്റെ പിറ്റേദിവസമാണ് മണിശങ്കര്‍ അയ്യര്‍, തന്നെ നീചന്‍ എന്നു വിളിച്ചത്. അയ്യരുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ പാകിസ്താന്‍ ഹൈക്കമ്മീഷണര്‍, പാകിസ്താന്‍ മുന്‍ വിദേശകാര്യമന്ത്രി, ഇന്ത്യയുടെ മുന്‍ ഉപരാഷ്ട്രപതി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തുടങ്ങിയവര്‍ പങ്കെടുത്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹ്്മദ് പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കണമെന്ന് പാക് സേനയുടെ മുന്‍ ഡയറക്ടര്‍ ജനറല്‍ സര്‍ദാര്‍ അര്‍ഷാദ് റഫിഖ് താല്‍പര്യം പ്രകടിപ്പിച്ചുവെന്നും മോദി ആരോപിച്ചു.

RELATED STORIES

Share it
Top