ഗുജറാത്ത്, തമിഴ്‌നാട് സെമി ഫൈനലില്‍

ആലൂര്‍/ ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ ലൈനപ്പ് പൂര്‍ത്തിയായി. ഗുജറാത്ത്, തമിഴ്‌നാട് എന്നിവരാണ് ഇന്നലെ സെമിയിലേക്കു മുന്നേറിയത്. നാളെ നടക്കുന്ന സെമിയില്‍ ഡല്‍ഹി ഹിമാചല്‍ പ്രദേശുമായും ഗുജറാത്ത് തമിഴ്‌നാടുമായും ഏറ്റുമുട്ടും.
കുറഞ്ഞ സ്‌കോറുകള്‍ കണ്ട ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ തമിഴ്‌നാട് ഉത്തര്‍പ്രദേശിനെയും ഗുജറാത്ത് വിദര്‍ഭയെയുമാണ് പരാജയപ്പെടുത്തിയത്.
ഗുജറാത്തിനെതിരേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത വിദര്‍ഭ രണ്ടോവര്‍ ശേഷിക്കെ 195 റണ്‍സിനു പുറത്തായി. ഓപണര്‍മാരായ ഫൈസ് ഫസ ല്‍ (52), ജിതേഷ് ശര്‍മ (51) എന്നിവര്‍ മാത്രമേ വിദര്‍ഭ നിരയി ല്‍ പിടിച്ചുനിന്നുള്ളൂ. ഗണേഷ് സതീഷ് 47 റണ്‍സ് നേടി.
മറുപടിയില്‍ ഇന്ത്യയുടെ മു ന്‍ വിക്കറ്റ് കീപ്പറും ടീം ക്യാപ്റ്റനുമായ പാര്‍ഥിവ് പട്ടേലിന്റെ (57) അര്‍ധസെഞ്ച്വറിയിലേറി 48.1 ഓവറില്‍ എട്ടു വിക്കറ്റിനു ഗുജറാത്ത് ലക്ഷ്യംകണ്ടു. ഒരു ഘട്ടത്തില്‍ ഗുജറാത്ത് എട്ടിന് 162 റ ണ്‍സിലേക്കു വീണെങ്കിലും ദേ ശീയ താരം അക്ഷര്‍ പട്ടേല്‍ (36*) മികച്ച ഇന്നിങ്‌സുമായി ടീമിനെ ജയത്തിലേക്കു കൈപിടിച്ചുയര്‍ത്തി.
അതേസമയം, തമിഴ്‌നാടിനെതിരേ ആദ്യം ബാറ്റിങിനിറ ങ്ങിയ ഉത്തര്‍പ്രദേശിന്റെ ഇന്നിങ്‌സ് 48.2 ഓവറില്‍ 168 റണ്‍സി ല്‍ അവസാനിച്ചു.
മധ്യനിരയില്‍ റിങ്കു സിങിന്റെ (60) ഇന്നിങ്‌സാണ് യുപി ടീം സ്‌കോറിന് അല്‍പ്പമെങ്കി ലും മാന്യത നല്‍കിയത്. ലക്ഷ്മിപതി ബാലാജി തമിഴ്‌നാടിനുവേണ്ടി മൂന്നു വിക്കറ്റെടുത്തു.
മറുപടിയില്‍ യുപിയും ഇതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ തമിഴ്‌നാട് വിയര്‍ത്തു. മധ്യനിരയില്‍ ബാബ ഇന്ദ്രജിത്ത് (48), ആര്‍ സതീഷ് (34) മുരളി വിജയ് (33) എന്നിവരുടെ ചെറുത്തുനില്‍പ്പാണ് 41.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം കൈയിലിരിക്കെ തമിഴ്‌നാടിനു ത്രസിപ്പിക്കുന്ന ജയവും സെമി ബെര്‍ത്തും സമ്മാനിച്ചത്.

RELATED STORIES

Share it
Top