ഗുജറാത്തില്‍ 11 കാരിയെ പീഡിപ്പിച്ചു കൊന്നു

ന്യുഡല്‍ഹി: സൂറത്തില്‍ പതിനൊന്ന് വയസ്സുകാരിയായ പെണ്‍കുട്ടിയെ ബലാല്‍സംഘം ചെയ്തു  കൊലപ്പെടുത്തിയ ശേഷം മാലിന്യക്കുഴിയിലേക്ക് വലിച്ചെറിഞ്ഞു. കത്‌വയിലെയും, ഉന്നാവോയിലെയും മുറിവുകള്‍ ഉണങ്ങുംമുന്നെ പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ നിന്നും മറ്റൊരു പീഡന വാര്‍ത്ത കൂടി.
ഇത്രയൊക്കെയായിട്ടും കുട്ടികള്‍ക്കെതിരായ കുറ്റ കൃത്യങ്ങളില്‍ യാതൊരു ഇടപെടലുകളും നടക്കുന്നില്ല എന്നതിന് തെളിവായാണ് സൂറത്തില്‍ നിന്നു പുറത്ത് വന്ന ഈ സംഭവം. ഏപ്രില്‍ ആറിനാണ് 8 ദിവസം നീണ്ടുനിന്ന ക്രൂര പീഡനങ്ങള്‍ക്കൊടുവില്‍ കുട്ടിയെ കൊലപെടുത്തിയതെന്നാണ് റിപോര്‍ട്ട്. പണ്ടേസരാ പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് കേസ് . ബലാല്‍സംഗത്തിനിരായാക്കി കൊലപ്പെടുത്തിയതായി പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമാണ്.
കുട്ടിയുടെ ശരീരത്തില്‍ 80ഓളം മുറിവുകള്‍ കാണപ്പെട്ടതായും, ഇത്  ക്രൂര പിഡനങ്ങളുടെ തെളിവാണെന്നും പോസ്റ്റുമോര്‍ട്ടം  റിപോര്‍ട്ടില്‍ പറയുന്നു. ഈ പെണ്‍കുട്ടി ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കുട്ടിയില്‍  അവകാശമുന്നയിച്ച് ബന്ധുക്കളാരും രംഗത്ത് വന്നിട്ടുമില്ല.
കൊലപാതകി ആരാ ണെന്നുള്ളതും അജ്ഞാതമാണ്. കാണാതായ ആളുകളുടെ പട്ടികവച്ച് പോലിസ് അന്വേഷണം നടത്തി വരുകയാണ്. കൃത്യം നടന്നത് മറ്റൊരിടത്താണെന്നും, ശരീരം ഇവിടെ ഉപേക്ഷിച്ചതാവാമെന്നുമാണ് പോലിസ് നിഗമനം. പോലിസ് പോക്‌സോ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും കുട്ടിയുടെ വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് 20,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

RELATED STORIES

Share it
Top