ഗുജറാത്തില്‍ സംഘര്‍ഷം: ആറുപേര്‍ മരിച്ചു

ഭുജ്: ഗുജറാത്തിലെ കച്ച് ജില്ലയില്‍ ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പിനെച്ചൊല്ലി രണ്ടു സമുദായക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു.
ചാസ്‌റ ഗ്രാമത്തില്‍ നടന്ന സര്‍പാഞ്ച് തിരഞ്ഞെടുപ്പില്‍ ഒരു സ്ത്രീ വിജയിച്ചിരുന്നു. ഈ തിരഞ്ഞെടുപ്പിനെച്ചൊല്ലി രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടായ തര്‍ക്കമാണ് ചൊവ്വാഴ്ച രാത്രി സംഘര്‍ഷത്തിലെത്തിയതെന്നു പശ്ചിമ കച്ച് പോലിസ് സൂപ്രണ്ട് എം എസ് ഭരധ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഒരു വിഭാഗത്തില്‍പ്പെട്ടവര്‍ മറുവിഭാഗക്കാരുമായി ഇടയുകയായിരുന്നു.
തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ രണ്ടു വിഭാഗവും ആയുധങ്ങളുമായി ഏറ്റുമുട്ടുകയായിരുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു.

RELATED STORIES

Share it
Top