ഗുജറാത്തില്‍ വീണ്ടും ആള്‍ക്കൂട്ട കൊല; 22 കാരനെ അടിച്ചു കൊന്നു


അഹമ്മദാബാദ്: ഗുജറാത്തിലെ ദാഹോഡില്‍ ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. അജ്മല്‍ വഹോനി(22)യാണ് മരിച്ചത്. ഗുരുതരമായ പരിക്കുകളോടെ ഇയാളുടെ സുഹൃത്ത് ഭാരു മാത്തൂര്‍ (25) ആശുപത്രിയില്‍ ചികില്‍സയിലാണ്. മൊബൈല്‍ ഫോണ്‍ മോഷ്ടാക്കളെന്ന് ആരോപിച്ചാണ് ജനക്കൂട്ടം ഇവരെ ആക്രമിച്ചതെന്ന് പോലിസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പോലിസ് സംഭവ സ്ഥലത്തെത്തുമ്പോള്‍ ഇവരെ അടിച്ചുകൊന്നവരടക്കം ജനക്കൂട്ടം ചുറ്റും കൂടി നിന്നിരുന്നു. എന്നാല്‍ ഇവരെ പിരിച്ചുവിട്ടതിന് ശേഷമാണ് പരിക്കേറ്റ യുവാക്കളെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. ആശുപത്രിയിലെത്തും മുന്‍പ് അജ്മല്‍ മരണത്തിന് കീഴടങ്ങി.

RELATED STORIES

Share it
Top